Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 70 - Al-Maarij
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah Al-Maarij 70:1
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു
Verse 2 — Surah Al-Maarij 70:2
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല
Verse 3 — Surah Al-Maarij 70:3
കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ)
Verse 4 — Surah Al-Maarij 70:4
അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു
Verse 5 — Surah Al-Maarij 70:5
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക
Verse 6 — Surah Al-Maarij 70:6
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു
Verse 7 — Surah Al-Maarij 70:7
നാം അതിനെ അടുത്തതായും കാണുന്നു
Verse 8 — Surah Al-Maarij 70:8
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം
Verse 9 — Surah Al-Maarij 70:9
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും
Verse 10 — Surah Al-Maarij 70:10
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല
Verse 11 — Surah Al-Maarij 70:11
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായശ്ചിത്തമായി നല്കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും
Verse 12 — Surah Al-Maarij 70:12
തന്റെ ഭാര്യയെയും സഹോദരനെയും
Verse 13 — Surah Al-Maarij 70:13
തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും
Verse 14 — Surah Al-Maarij 70:14
ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്
Verse 15 — Surah Al-Maarij 70:15
സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു
Verse 16 — Surah Al-Maarij 70:16
തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി
Verse 17 — Surah Al-Maarij 70:17
പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും
Verse 18 — Surah Al-Maarij 70:18
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും
Verse 19 — Surah Al-Maarij 70:19
തീര്‍ച്ചയായും മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്
Verse 20 — Surah Al-Maarij 70:20
അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും
Verse 21 — Surah Al-Maarij 70:21
നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും
Verse 22 — Surah Al-Maarij 70:22
നമസ്കരിക്കുന്നവരൊഴികെ
Verse 23 — Surah Al-Maarij 70:23
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
Verse 24 — Surah Al-Maarij 70:24
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും
Verse 25 — Surah Al-Maarij 70:25
ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും
Verse 26 — Surah Al-Maarij 70:26
പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും
Verse 27 — Surah Al-Maarij 70:27
തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ
Verse 28 — Surah Al-Maarij 70:28
തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു
Verse 29 — Surah Al-Maarij 70:29
തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
Verse 30 — Surah Al-Maarij 70:30
തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു
Verse 31 — Surah Al-Maarij 70:31
എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍
Verse 32 — Surah Al-Maarij 70:32
തങ്ങളെ വിശ്വസിച്ചേല്പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും
Verse 33 — Surah Al-Maarij 70:33
തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും
Verse 34 — Surah Al-Maarij 70:34
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ)
Verse 35 — Surah Al-Maarij 70:35
അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു
Verse 36 — Surah Al-Maarij 70:36
അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്റെ നേരെ കഴുത്തു നീട്ടി വന്നിട്ട്
Verse 37 — Surah Al-Maarij 70:37
വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു
Verse 38 — Surah Al-Maarij 70:38
സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ
Verse 39 — Surah Al-Maarij 70:39
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്
Verse 40 — Surah Al-Maarij 70:40
എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്
Verse 41 — Surah Al-Maarij 70:41
അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും
Verse 42 — Surah Al-Maarij 70:42
ആകയാല്‍ അവര്‍ക്ക് താക്കീത് നല്കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക
Verse 43 — Surah Al-Maarij 70:43
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം
Verse 44 — Surah Al-Maarij 70:44
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്കപ്പെട്ടിരുന്ന ദിവസം