Back to Languages

Malayalam - Chapter 80 - Abasa

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Abasa 80:1

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു

Verse 2 — Surah Abasa 80:2

അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍

Verse 3 — Surah Abasa 80:3

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ

Verse 4 — Surah Abasa 80:4

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ

Verse 5 — Surah Abasa 80:5

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

Verse 6 — Surah Abasa 80:6

നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു

Verse 7 — Surah Abasa 80:7

അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം

Verse 8 — Surah Abasa 80:8

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ

Verse 9 — Surah Abasa 80:9

(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

Verse 10 — Surah Abasa 80:10

അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു

Verse 11 — Surah Abasa 80:11

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച

Verse 12 — Surah Abasa 80:12

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ

Verse 13 — Surah Abasa 80:13

ആദരണീയമായ ചില ഏടുകളിലാണത്‌

Verse 14 — Surah Abasa 80:14

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

Verse 15 — Surah Abasa 80:15

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌

Verse 16 — Surah Abasa 80:16

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ

Verse 17 — Surah Abasa 80:17

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍

Verse 18 — Surah Abasa 80:18

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌

Verse 19 — Surah Abasa 80:19

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു

Verse 20 — Surah Abasa 80:20

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു

Verse 21 — Surah Abasa 80:21

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു

Verse 22 — Surah Abasa 80:22

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌

Verse 23 — Surah Abasa 80:23

നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല

Verse 24 — Surah Abasa 80:24

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ

Verse 25 — Surah Abasa 80:25

നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു

Verse 26 — Surah Abasa 80:26

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി

Verse 27 — Surah Abasa 80:27

എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു

Verse 28 — Surah Abasa 80:28

മുന്തിരിയും പച്ചക്കറികളും

Verse 29 — Surah Abasa 80:29

ഒലീവും ഈന്തപ്പനയും

Verse 30 — Surah Abasa 80:30

ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും

Verse 31 — Surah Abasa 80:31

പഴവര്‍ഗവും പുല്ലും

Verse 32 — Surah Abasa 80:32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌

Verse 33 — Surah Abasa 80:33

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍

Verse 34 — Surah Abasa 80:34

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം

Verse 35 — Surah Abasa 80:35

തന്‍റെ മാതാവിനെയും പിതാവിനെയും

Verse 36 — Surah Abasa 80:36

ഭാര്യയെയും മക്കളെയും

Verse 37 — Surah Abasa 80:37

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും

Verse 38 — Surah Abasa 80:38

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

Verse 39 — Surah Abasa 80:39

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും

Verse 40 — Surah Abasa 80:40

വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും

Verse 41 — Surah Abasa 80:41

അവയെ കൂരിരുട്ട് മൂടിയിരിക്കും

Verse 42 — Surah Abasa 80:42

അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍