Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 83 - Al-Mutaffifin
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah Al-Mutaffifin 83:1
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
Verse 2 — Surah Al-Mutaffifin 83:2
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും
Verse 3 — Surah Al-Mutaffifin 83:3
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്
Verse 4 — Surah Al-Mutaffifin 83:4
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്
Verse 5 — Surah Al-Mutaffifin 83:5
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്
Verse 6 — Surah Al-Mutaffifin 83:6
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം
Verse 7 — Surah Al-Mutaffifin 83:7
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും
Verse 8 — Surah Al-Mutaffifin 83:8
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ
Verse 9 — Surah Al-Mutaffifin 83:9
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്
Verse 10 — Surah Al-Mutaffifin 83:10
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം
Verse 11 — Surah Al-Mutaffifin 83:11
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്
Verse 12 — Surah Al-Mutaffifin 83:12
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല
Verse 13 — Surah Al-Mutaffifin 83:13
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന് പറയും; പൂര്വ്വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്
Verse 14 — Surah Al-Mutaffifin 83:14
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു
Verse 15 — Surah Al-Mutaffifin 83:15
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു
Verse 16 — Surah Al-Mutaffifin 83:16
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു
Verse 17 — Surah Al-Mutaffifin 83:17
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം
Verse 18 — Surah Al-Mutaffifin 83:18
നിസ്സംശയം; പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും
Verse 19 — Surah Al-Mutaffifin 83:19
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
Verse 20 — Surah Al-Mutaffifin 83:20
എഴുതപ്പെട്ട ഒരു രേഖയത്രെ അത്
Verse 21 — Surah Al-Mutaffifin 83:21
സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്
Verse 22 — Surah Al-Mutaffifin 83:22
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും
Verse 23 — Surah Al-Mutaffifin 83:23
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും
Verse 24 — Surah Al-Mutaffifin 83:24
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം
Verse 25 — Surah Al-Mutaffifin 83:25
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും
Verse 26 — Surah Al-Mutaffifin 83:26
അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ
Verse 27 — Surah Al-Mutaffifin 83:27
അതിലെ ചേരുവ തസ്നീം ആയിരിക്കും
Verse 28 — Surah Al-Mutaffifin 83:28
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം
Verse 29 — Surah Al-Mutaffifin 83:29
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു
Verse 30 — Surah Al-Mutaffifin 83:30
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു
Verse 31 — Surah Al-Mutaffifin 83:31
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു
Verse 32 — Surah Al-Mutaffifin 83:32
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു
Verse 33 — Surah Al-Mutaffifin 83:33
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല
Verse 34 — Surah Al-Mutaffifin 83:34
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്
Verse 35 — Surah Al-Mutaffifin 83:35
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും
Verse 36 — Surah Al-Mutaffifin 83:36
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്