Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 89 - Al-Fajr
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah Al-Fajr 89:1
പ്രഭാതം തന്നെയാണ സത്യം
Verse 2 — Surah Al-Fajr 89:2
പത്തു രാത്രികള്‍ തന്നെയാണ സത്യം
Verse 3 — Surah Al-Fajr 89:3
ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
Verse 4 — Surah Al-Fajr 89:4
രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം
Verse 5 — Surah Al-Fajr 89:5
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ
Verse 6 — Surah Al-Fajr 89:6
ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ
Verse 7 — Surah Al-Fajr 89:7
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്
Verse 8 — Surah Al-Fajr 89:8
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം
Verse 9 — Surah Al-Fajr 89:9
താഴ്വരയില് പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
Verse 10 — Surah Al-Fajr 89:10
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും
Verse 11 — Surah Al-Fajr 89:11
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
Verse 12 — Surah Al-Fajr 89:12
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍
Verse 13 — Surah Al-Fajr 89:13
അതിനാല്‍ നിന്റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു
Verse 14 — Surah Al-Fajr 89:14
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്
Verse 15 — Surah Al-Fajr 89:15
എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന് പറയും; എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്
Verse 16 — Surah Al-Fajr 89:16
എന്നാല്‍ അവനെ (മനുഷ്യനെ) അവന് പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന് പറയും; എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്
Verse 17 — Surah Al-Fajr 89:17
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല
Verse 18 — Surah Al-Fajr 89:18
പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല
Verse 19 — Surah Al-Fajr 89:19
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു
Verse 20 — Surah Al-Fajr 89:20
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു
Verse 21 — Surah Al-Fajr 89:21
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും
Verse 22 — Surah Al-Fajr 89:22
നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും
Verse 23 — Surah Al-Fajr 89:23
അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്മ വരുന്നതാണ്. എവിടെനിന്നാണവന്ന് ഓര്മ വരുന്നത്
Verse 24 — Surah Al-Fajr 89:24
അവന് പറയും. അയ്യോ, ഞാന്‍ എന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ
Verse 25 — Surah Al-Fajr 89:25
അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല
Verse 26 — Surah Al-Fajr 89:26
അവന് പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല
Verse 27 — Surah Al-Fajr 89:27
ഹേ; സമാധാനമടഞ്ഞ ആത്മാവേ
Verse 28 — Surah Al-Fajr 89:28
നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക
Verse 29 — Surah Al-Fajr 89:29
എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക
Verse 30 — Surah Al-Fajr 89:30
എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക