Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 90 - Al-Balad
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah Al-Balad 90:1
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു
Verse 2 — Surah Al-Balad 90:2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും
Verse 3 — Surah Al-Balad 90:3
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം
Verse 4 — Surah Al-Balad 90:4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു
Verse 5 — Surah Al-Balad 90:5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ
Verse 6 — Surah Al-Balad 90:6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്
Verse 7 — Surah Al-Balad 90:7
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്
Verse 8 — Surah Al-Balad 90:8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ
Verse 9 — Surah Al-Balad 90:9
ഒരു നാവും രണ്ടു ചുണ്ടുകളും
Verse 10 — Surah Al-Balad 90:10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
Verse 11 — Surah Al-Balad 90:11
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല
Verse 12 — Surah Al-Balad 90:12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ
Verse 13 — Surah Al-Balad 90:13
ഒരു അടിമയെ മോചിപ്പിക്കുക
Verse 14 — Surah Al-Balad 90:14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
Verse 15 — Surah Al-Balad 90:15
കുടുംബബന്ധമുള്ള അനാഥയ്ക്ക്
Verse 16 — Surah Al-Balad 90:16
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
Verse 17 — Surah Al-Balad 90:17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക
Verse 18 — Surah Al-Balad 90:18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍
Verse 19 — Surah Al-Balad 90:19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍
Verse 20 — Surah Al-Balad 90:20
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്