Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 95 - At-Tin
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah At-Tin 95:1
അത്തിയും, ഒലീവും
Verse 2 — Surah At-Tin 95:2
സീനാപര്‍വ്വതവും
Verse 3 — Surah At-Tin 95:3
നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം
Verse 4 — Surah At-Tin 95:4
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു
Verse 5 — Surah At-Tin 95:5
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു
Verse 6 — Surah At-Tin 95:6
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും
Verse 7 — Surah At-Tin 95:7
എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്
Verse 8 — Surah At-Tin 95:8
അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ