Back to Languages

Malayalam - Chapter 69 - Al-Haqqah

Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor — Permalink

Verse 1 — Surah Al-Haqqah 69:1

ആ യഥാര്‍ത്ഥ സംഭവം

Verse 2 — Surah Al-Haqqah 69:2

എന്താണ് ആ യഥാര്‍ത്ഥ സംഭവം

Verse 3 — Surah Al-Haqqah 69:3

ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം

Verse 4 — Surah Al-Haqqah 69:4

ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു

Verse 5 — Surah Al-Haqqah 69:5

എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു

Verse 6 — Surah Al-Haqqah 69:6

എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു

Verse 7 — Surah Al-Haqqah 69:7

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം

Verse 8 — Surah Al-Haqqah 69:8

ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ

Verse 9 — Surah Al-Haqqah 69:9

ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു)

Verse 10 — Surah Al-Haqqah 69:10

അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു

Verse 11 — Surah Al-Haqqah 69:11

തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി

Verse 12 — Surah Al-Haqqah 69:12

നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി

Verse 13 — Surah Al-Haqqah 69:13

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍

Verse 14 — Surah Al-Haqqah 69:14

ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍

Verse 15 — Surah Al-Haqqah 69:15

അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി

Verse 16 — Surah Al-Haqqah 69:16

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും

Verse 17 — Surah Al-Haqqah 69:17

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌

Verse 18 — Surah Al-Haqqah 69:18

അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല

Verse 19 — Surah Al-Haqqah 69:19

എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ

Verse 20 — Surah Al-Haqqah 69:20

തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌

Verse 21 — Surah Al-Haqqah 69:21

അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു

Verse 22 — Surah Al-Haqqah 69:22

ഉന്നതമായ സ്വര്‍ഗത്തില്‍

Verse 23 — Surah Al-Haqqah 69:23

അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു

Verse 24 — Surah Al-Haqqah 69:24

കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും)

Verse 25 — Surah Al-Haqqah 69:25

എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍

Verse 26 — Surah Al-Haqqah 69:26

എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു)

Verse 27 — Surah Al-Haqqah 69:27

അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു)

Verse 28 — Surah Al-Haqqah 69:28

എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല

Verse 29 — Surah Al-Haqqah 69:29

എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി

Verse 30 — Surah Al-Haqqah 69:30

(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ

Verse 31 — Surah Al-Haqqah 69:31

പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ

Verse 32 — Surah Al-Haqqah 69:32

പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ

Verse 33 — Surah Al-Haqqah 69:33

തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല

Verse 34 — Surah Al-Haqqah 69:34

സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല

Verse 35 — Surah Al-Haqqah 69:35

അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല

Verse 36 — Surah Al-Haqqah 69:36

ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല

Verse 37 — Surah Al-Haqqah 69:37

തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല

Verse 38 — Surah Al-Haqqah 69:38

എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു

Verse 39 — Surah Al-Haqqah 69:39

നിങ്ങള്‍ കാണാത്തവയെക്കൊണ്ടും

Verse 40 — Surah Al-Haqqah 69:40

തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു

Verse 41 — Surah Al-Haqqah 69:41

ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ

Verse 42 — Surah Al-Haqqah 69:42

ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ

Verse 43 — Surah Al-Haqqah 69:43

ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു

Verse 44 — Surah Al-Haqqah 69:44

നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍

Verse 45 — Surah Al-Haqqah 69:45

അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും

Verse 46 — Surah Al-Haqqah 69:46

എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു

Verse 47 — Surah Al-Haqqah 69:47

അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല

Verse 48 — Surah Al-Haqqah 69:48

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു

Verse 49 — Surah Al-Haqqah 69:49

തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം

Verse 50 — Surah Al-Haqqah 69:50

തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു

Verse 51 — Surah Al-Haqqah 69:51

തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു

Verse 52 — Surah Al-Haqqah 69:52

അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക