Back to Languages

Malayalam - Chapter 82 - Al-Infitar

Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor — Permalink

Verse 1 — Surah Al-Infitar 82:1

ആകാശം പൊട്ടി പിളരുമ്പോള്‍

Verse 2 — Surah Al-Infitar 82:2

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍

Verse 3 — Surah Al-Infitar 82:3

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍

Verse 4 — Surah Al-Infitar 82:4

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

Verse 5 — Surah Al-Infitar 82:5

ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌

Verse 6 — Surah Al-Infitar 82:6

ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌

Verse 7 — Surah Al-Infitar 82:7

നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍

Verse 8 — Surah Al-Infitar 82:8

താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍

Verse 9 — Surah Al-Infitar 82:9

അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു

Verse 10 — Surah Al-Infitar 82:10

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌

Verse 11 — Surah Al-Infitar 82:11

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍

Verse 12 — Surah Al-Infitar 82:12

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു

Verse 13 — Surah Al-Infitar 82:13

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും

Verse 14 — Surah Al-Infitar 82:14

തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും

Verse 15 — Surah Al-Infitar 82:15

പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌

Verse 16 — Surah Al-Infitar 82:16

അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല

Verse 17 — Surah Al-Infitar 82:17

പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

Verse 18 — Surah Al-Infitar 82:18

വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

Verse 19 — Surah Al-Infitar 82:19

ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും