Back to Languages

Malayalam - Chapter 86 - At-Tariq

Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor — Permalink

Verse 1 — Surah At-Tariq 86:1

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം

Verse 2 — Surah At-Tariq 86:2

രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

Verse 3 — Surah At-Tariq 86:3

തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌

Verse 4 — Surah At-Tariq 86:4

തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല

Verse 5 — Surah At-Tariq 86:5

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌

Verse 6 — Surah At-Tariq 86:6

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌

Verse 7 — Surah At-Tariq 86:7

മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു

Verse 8 — Surah At-Tariq 86:8

അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു

Verse 9 — Surah At-Tariq 86:9

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം

Verse 10 — Surah At-Tariq 86:10

അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല

Verse 11 — Surah At-Tariq 86:11

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും

Verse 12 — Surah At-Tariq 86:12

സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം

Verse 13 — Surah At-Tariq 86:13

തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു

Verse 14 — Surah At-Tariq 86:14

ഇതു തമാശയല്ല

Verse 15 — Surah At-Tariq 86:15

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും

Verse 16 — Surah At-Tariq 86:16

ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും

Verse 17 — Surah At-Tariq 86:17

ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക