Back to Languages

Malayalam - Chapter 94 - Ash-Sharh

Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor — Permalink

Verse 1 — Surah Ash-Sharh 94:1

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ

Verse 2 — Surah Ash-Sharh 94:2

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു

Verse 3 — Surah Ash-Sharh 94:3

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)

Verse 4 — Surah Ash-Sharh 94:4

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു

Verse 5 — Surah Ash-Sharh 94:5

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും

Verse 6 — Surah Ash-Sharh 94:6

തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും

Verse 7 — Surah Ash-Sharh 94:7

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക

Verse 8 — Surah Ash-Sharh 94:8

നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക