Back to Languages

Malayalam - Chapter 100 - Al-Adiyat

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Adiyat 100:1

കിതച്ചോടുന്നവ സാക്ഷി

Verse 2 — Surah Al-Adiyat 100:2

അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി

Verse 3 — Surah Al-Adiyat 100:3

പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി

Verse 4 — Surah Al-Adiyat 100:4

അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി

Verse 5 — Surah Al-Adiyat 100:5

ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി

Verse 6 — Surah Al-Adiyat 100:6

തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്

Verse 7 — Surah Al-Adiyat 100:7

ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്

Verse 8 — Surah Al-Adiyat 100:8

ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ

Verse 9 — Surah Al-Adiyat 100:9

അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും

Verse 10 — Surah Al-Adiyat 100:10

ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍

Verse 11 — Surah Al-Adiyat 100:11

സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്