Back to Languages

Malayalam - Chapter 74 - Al-Muddaththir

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Muddaththir 74:1

പുതച്ചു മൂടിയവനേ

Verse 2 — Surah Al-Muddaththir 74:2

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക

Verse 3 — Surah Al-Muddaththir 74:3

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക

Verse 4 — Surah Al-Muddaththir 74:4

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക

Verse 5 — Surah Al-Muddaththir 74:5

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക

Verse 6 — Surah Al-Muddaththir 74:6

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്

Verse 7 — Surah Al-Muddaththir 74:7

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക

Verse 8 — Surah Al-Muddaththir 74:8

പിന്നെ കാഹളം ഊതപ്പെട്ടാല്‍

Verse 9 — Surah Al-Muddaththir 74:9

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും

Verse 10 — Surah Al-Muddaththir 74:10

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം

Verse 11 — Surah Al-Muddaththir 74:11

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക

Verse 12 — Surah Al-Muddaththir 74:12

നാമവന് ധാരാളം ധനം നല്‍കി

Verse 13 — Surah Al-Muddaththir 74:13

എന്തിനും പോന്ന മക്കളെയും

Verse 14 — Surah Al-Muddaththir 74:14

അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു

Verse 15 — Surah Al-Muddaththir 74:15

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു

Verse 16 — Surah Al-Muddaththir 74:16

ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു

Verse 17 — Surah Al-Muddaththir 74:17

വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും

Verse 18 — Surah Al-Muddaththir 74:18

അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു

Verse 19 — Surah Al-Muddaththir 74:19

അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്

Verse 20 — Surah Al-Muddaththir 74:20

വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്

Verse 21 — Surah Al-Muddaththir 74:21

പിന്നെ അവനൊന്നു നോക്കി

Verse 22 — Surah Al-Muddaththir 74:22

എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു

Verse 23 — Surah Al-Muddaththir 74:23

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു

Verse 24 — Surah Al-Muddaththir 74:24

എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല

Verse 25 — Surah Al-Muddaththir 74:25

ഇത് വെറും മനുഷ്യവചനം മാത്രം

Verse 26 — Surah Al-Muddaththir 74:26

അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും

Verse 27 — Surah Al-Muddaththir 74:27

നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം

Verse 28 — Surah Al-Muddaththir 74:28

അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല

Verse 29 — Surah Al-Muddaththir 74:29

അത് തൊലി കരിച്ചുകളയും

Verse 30 — Surah Al-Muddaththir 74:30

അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്

Verse 31 — Surah Al-Muddaththir 74:31

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല

Verse 32 — Surah Al-Muddaththir 74:32

നിസ്സംശയം, ചന്ദ്രനാണ് സത്യം

Verse 33 — Surah Al-Muddaththir 74:33

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍

Verse 34 — Surah Al-Muddaththir 74:34

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍

Verse 35 — Surah Al-Muddaththir 74:35

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച

Verse 36 — Surah Al-Muddaththir 74:36

മനുഷ്യര്‍ക്കൊരു താക്കീതും

Verse 37 — Surah Al-Muddaththir 74:37

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്

Verse 38 — Surah Al-Muddaththir 74:38

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്

Verse 39 — Surah Al-Muddaththir 74:39

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ

Verse 40 — Surah Al-Muddaththir 74:40

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും

Verse 41 — Surah Al-Muddaththir 74:41

കുറ്റവാളികളോട്

Verse 42 — Surah Al-Muddaththir 74:42

നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”

Verse 43 — Surah Al-Muddaththir 74:43

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല

Verse 44 — Surah Al-Muddaththir 74:44

അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല

Verse 45 — Surah Al-Muddaththir 74:45

പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു

Verse 46 — Surah Al-Muddaththir 74:46

പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു

Verse 47 — Surah Al-Muddaththir 74:47

മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”

Verse 48 — Surah Al-Muddaththir 74:48

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല

Verse 49 — Surah Al-Muddaththir 74:49

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്

Verse 50 — Surah Al-Muddaththir 74:50

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍

Verse 51 — Surah Al-Muddaththir 74:51

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന

Verse 52 — Surah Al-Muddaththir 74:52

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്

Verse 53 — Surah Al-Muddaththir 74:53

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം

Verse 54 — Surah Al-Muddaththir 74:54

അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്

Verse 55 — Surah Al-Muddaththir 74:55

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ

Verse 56 — Surah Al-Muddaththir 74:56

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ