Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 75 - Al-Qiyamah
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Qiyamah 75:1
ഉയിര്ത്തെഴുന്നേല്പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു
Verse 2 — Surah Al-Qiyamah 75:2
കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു
Verse 3 — Surah Al-Qiyamah 75:3
മനുഷ്യന് വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്
Verse 4 — Surah Al-Qiyamah 75:4
എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്
Verse 5 — Surah Al-Qiyamah 75:5
എന്നിട്ടും മനുഷ്യന് തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു
Verse 6 — Surah Al-Qiyamah 75:6
ഈ ഉയിര്ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന് ചോദിക്കുന്നു
Verse 7 — Surah Al-Qiyamah 75:7
കണ്ണ് അഞ്ചിപ്പോവുകയും
Verse 8 — Surah Al-Qiyamah 75:8
ചന്ദ്രന് കെട്ടുപോവുകയും
Verse 9 — Surah Al-Qiyamah 75:9
സൂര്യചന്ദ്രന്മാര് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍
Verse 10 — Surah Al-Qiyamah 75:10
അന്ന് ഈ മനുഷ്യന് പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്
Verse 11 — Surah Al-Qiyamah 75:11
ഇല്ല! ഒരു രക്ഷയുമില്ല
Verse 12 — Surah Al-Qiyamah 75:12
അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്ക്കേണ്ടിവരും
Verse 13 — Surah Al-Qiyamah 75:13
അന്നാളില്‍ മനുഷ്യന് താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു
Verse 14 — Surah Al-Qiyamah 75:14
എന്നല്ല, അന്ന് മനുഷ്യന് തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു
Verse 15 — Surah Al-Qiyamah 75:15
അവന് എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി
Verse 16 — Surah Al-Qiyamah 75:16
ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല
Verse 17 — Surah Al-Qiyamah 75:17
അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്
Verse 18 — Surah Al-Qiyamah 75:18
അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക
Verse 19 — Surah Al-Qiyamah 75:19
തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ
Verse 20 — Surah Al-Qiyamah 75:20
എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു
Verse 21 — Surah Al-Qiyamah 75:21
പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു
Verse 22 — Surah Al-Qiyamah 75:22
അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും
Verse 23 — Surah Al-Qiyamah 75:23
തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും
Verse 24 — Surah Al-Qiyamah 75:24
മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും
Verse 25 — Surah Al-Qiyamah 75:25
തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു
Verse 26 — Surah Al-Qiyamah 75:26
മാത്രമല്ല; ജീവന് തൊണ്ടക്കുഴിയിലെത്തുകയും
Verse 27 — Surah Al-Qiyamah 75:27
മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും
Verse 28 — Surah Al-Qiyamah 75:28
ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും
Verse 29 — Surah Al-Qiyamah 75:29
കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍
Verse 30 — Surah Al-Qiyamah 75:30
അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം
Verse 31 — Surah Al-Qiyamah 75:31
എന്നാല്‍ അവന് സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല
Verse 32 — Surah Al-Qiyamah 75:32
മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു
Verse 33 — Surah Al-Qiyamah 75:33
എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
Verse 34 — Surah Al-Qiyamah 75:34
അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും
Verse 35 — Surah Al-Qiyamah 75:35
അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും
Verse 36 — Surah Al-Qiyamah 75:36
മനുഷ്യന് കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്
Verse 37 — Surah Al-Qiyamah 75:37
അവന്, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ
Verse 38 — Surah Al-Qiyamah 75:38
പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു
Verse 39 — Surah Al-Qiyamah 75:39
അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി
Verse 40 — Surah Al-Qiyamah 75:40
അതൊക്കെ ചെയ്തവന് മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ