Back to Languages

Malayalam - Chapter 82 - Al-Infitar

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Infitar 82:1

ആകാശം പൊട്ടിപ്പിളരുമ്പോള്‍

Verse 2 — Surah Al-Infitar 82:2

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍

Verse 3 — Surah Al-Infitar 82:3

കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍

Verse 4 — Surah Al-Infitar 82:4

കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍

Verse 5 — Surah Al-Infitar 82:5

ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും

Verse 6 — Surah Al-Infitar 82:6

അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്

Verse 7 — Surah Al-Infitar 82:7

അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍

Verse 8 — Surah Al-Infitar 82:8

താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍

Verse 9 — Surah Al-Infitar 82:9

അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു

Verse 10 — Surah Al-Infitar 82:10

സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്

Verse 11 — Surah Al-Infitar 82:11

സമാദരണീയരായ ചില എഴുത്തുകാര്‍

Verse 12 — Surah Al-Infitar 82:12

നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു

Verse 13 — Surah Al-Infitar 82:13

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച

Verse 14 — Surah Al-Infitar 82:14

കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും

Verse 15 — Surah Al-Infitar 82:15

വിധിദിനത്തില്‍ അവരതിലെത്തിച്ചേരും

Verse 16 — Surah Al-Infitar 82:16

അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല

Verse 17 — Surah Al-Infitar 82:17

വിധിദിനം എന്തെന്ന് നിനക്കെന്തറിയാം

Verse 18 — Surah Al-Infitar 82:18

വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം

Verse 19 — Surah Al-Infitar 82:19

ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും