Back to Languages

Malayalam - Chapter 102 - At-Takathur

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah At-Takathur 102:1

പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു

Verse 2 — Surah At-Takathur 102:2

നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ

Verse 3 — Surah At-Takathur 102:3

സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും

Verse 4 — Surah At-Takathur 102:4

വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും

Verse 5 — Surah At-Takathur 102:5

നിസ്സംശയം! നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍

Verse 6 — Surah At-Takathur 102:6

നരകത്തെ നിങ്ങള്‍ നേരില്‍ കാണുകതന്നെ ചെയ്യും

Verse 7 — Surah At-Takathur 102:7

പിന്നെ നിങ്ങളതിനെ ഉറപ്പായും കണ്ണുകൊണ്ട് കാണുകതന്നെ ചെയ്യും

Verse 8 — Surah At-Takathur 102:8

പിന്നീട് നിങ്ങളനുഭവിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി അന്ന് നിങ്ങളെ ചോദ്യം ചെയ്യും