Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 102 - At-Takathur
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah At-Takathur 102:1
പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു
Verse 2 — Surah At-Takathur 102:2
നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ
Verse 3 — Surah At-Takathur 102:3
സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും
Verse 4 — Surah At-Takathur 102:4
വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും
Verse 5 — Surah At-Takathur 102:5
നിസ്സംശയം! നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍
Verse 6 — Surah At-Takathur 102:6
നരകത്തെ നിങ്ങള്‍ നേരില്‍ കാണുകതന്നെ ചെയ്യും
Verse 7 — Surah At-Takathur 102:7
പിന്നെ നിങ്ങളതിനെ ഉറപ്പായും കണ്ണുകൊണ്ട് കാണുകതന്നെ ചെയ്യും
Verse 8 — Surah At-Takathur 102:8
പിന്നീട് നിങ്ങളനുഭവിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി അന്ന് നിങ്ങളെ ചോദ്യം ചെയ്യും