Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 37 - As-Saffat
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah As-Saffat 37:1
അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം
Verse 2 — Surah As-Saffat 37:2
പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം
Verse 3 — Surah As-Saffat 37:3
എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം
Verse 4 — Surah As-Saffat 37:4
തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്
Verse 5 — Surah As-Saffat 37:5
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍
Verse 6 — Surah As-Saffat 37:6
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു
Verse 7 — Surah As-Saffat 37:7
ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു
Verse 8 — Surah As-Saffat 37:8
അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും
Verse 9 — Surah As-Saffat 37:9
ബഹിഷ്കൃതരായിക്കൊണ്ട്; അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്
Verse 10 — Surah As-Saffat 37:10
എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും
Verse 11 — Surah As-Saffat 37:11
അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്
Verse 12 — Surah As-Saffat 37:12
എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു
Verse 13 — Surah As-Saffat 37:13
അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല
Verse 14 — Surah As-Saffat 37:14
ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു
Verse 15 — Surah As-Saffat 37:15
അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ
Verse 16 — Surah As-Saffat 37:16
നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ
Verse 17 — Surah As-Saffat 37:17
നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ
Verse 18 — Surah As-Saffat 37:18
പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും
Verse 19 — Surah As-Saffat 37:19
അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും
Verse 20 — Surah As-Saffat 37:20
അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ
Verse 21 — Surah As-Saffat 37:21
അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്
Verse 22 — Surah As-Saffat 37:22
അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക
Verse 23 — Surah As-Saffat 37:23
അല്ലാഹുവെക്കൂടാതെ; എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും
Verse 24 — Surah As-Saffat 37:24
അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്
Verse 25 — Surah As-Saffat 37:25
അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ
Verse 26 — Surah As-Saffat 37:26
എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും
Verse 27 — Surah As-Saffat 37:27
അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും
Verse 28 — Surah As-Saffat 37:28
അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ
Verse 29 — Surah As-Saffat 37:29
നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല
Verse 30 — Surah As-Saffat 37:30
ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു
Verse 31 — Surah As-Saffat 37:31
അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്
Verse 32 — Surah As-Saffat 37:32
അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു
Verse 33 — Surah As-Saffat 37:33
നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും
Verse 34 — Surah As-Saffat 37:34
ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക
Verse 35 — Surah As-Saffat 37:35
“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു
Verse 36 — Surah As-Saffat 37:36
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ
Verse 37 — Surah As-Saffat 37:37
എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്
Verse 38 — Surah As-Saffat 37:38
തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ
Verse 39 — Surah As-Saffat 37:39
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ
Verse 40 — Surah As-Saffat 37:40
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ
Verse 41 — Surah As-Saffat 37:41
അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്
Verse 42 — Surah As-Saffat 37:42
പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും
Verse 43 — Surah As-Saffat 37:43
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍
Verse 44 — Surah As-Saffat 37:44
മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍
Verse 45 — Surah As-Saffat 37:45
സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും
Verse 46 — Surah As-Saffat 37:46
വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം
Verse 47 — Surah As-Saffat 37:47
അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല
Verse 48 — Surah As-Saffat 37:48
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും
Verse 49 — Surah As-Saffat 37:49
സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍
Verse 50 — Surah As-Saffat 37:50
അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും
Verse 51 — Surah As-Saffat 37:51
അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു
Verse 52 — Surah As-Saffat 37:52
അവന് ചോദിക്കാറുണ്ടായിരുന്നു: “നീ പരലോകത്തെ ശരിവെക്കുന്നവനാണോ
Verse 53 — Surah As-Saffat 37:53
“നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും
Verse 54 — Surah As-Saffat 37:54
തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ
Verse 55 — Surah As-Saffat 37:55
അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും
Verse 56 — Surah As-Saffat 37:56
അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ
Verse 57 — Surah As-Saffat 37:57
എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു
Verse 58 — Surah As-Saffat 37:58
ഇനി നമുക്ക് മരണമില്ലല്ലോ
Verse 59 — Surah As-Saffat 37:59
നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല
Verse 60 — Surah As-Saffat 37:60
തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം
Verse 61 — Surah As-Saffat 37:61
ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്
Verse 62 — Surah As-Saffat 37:62
ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം
Verse 63 — Surah As-Saffat 37:63
തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു
Verse 64 — Surah As-Saffat 37:64
നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്
Verse 65 — Surah As-Saffat 37:65
അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും
Verse 66 — Surah As-Saffat 37:66
നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും
Verse 67 — Surah As-Saffat 37:67
തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക
Verse 68 — Surah As-Saffat 37:68
പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ
Verse 69 — Surah As-Saffat 37:69
സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്
Verse 70 — Surah As-Saffat 37:70
എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്പര്യത്തോടെ പിന്തുടര്ന്നു
Verse 71 — Surah As-Saffat 37:71
അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു
Verse 72 — Surah As-Saffat 37:72
അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു
Verse 73 — Surah As-Saffat 37:73
നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്
Verse 74 — Surah As-Saffat 37:74
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ
Verse 75 — Surah As-Saffat 37:75
നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്കിയവന് എത്ര അനുഗൃഹീതന്‍
Verse 76 — Surah As-Saffat 37:76
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു
Verse 77 — Surah As-Saffat 37:77
അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി
Verse 78 — Surah As-Saffat 37:78
പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി
Verse 79 — Surah As-Saffat 37:79
മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം
Verse 80 — Surah As-Saffat 37:80
തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക
Verse 81 — Surah As-Saffat 37:81
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാണ്
Verse 82 — Surah As-Saffat 37:82
പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു
Verse 83 — Surah As-Saffat 37:83
ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം
Verse 84 — Surah As-Saffat 37:84
ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം
Verse 85 — Surah As-Saffat 37:85
അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്
Verse 86 — Surah As-Saffat 37:86
അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്
Verse 87 — Surah As-Saffat 37:87
അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്
Verse 88 — Surah As-Saffat 37:88
പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി
Verse 89 — Surah As-Saffat 37:89
എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല
Verse 90 — Surah As-Saffat 37:90
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി
Verse 91 — Surah As-Saffat 37:91
അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ
Verse 92 — Surah As-Saffat 37:92
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ
Verse 93 — Surah As-Saffat 37:93
പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി
Verse 94 — Surah As-Saffat 37:94
ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു
Verse 95 — Surah As-Saffat 37:95
അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്
Verse 96 — Surah As-Saffat 37:96
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്
Verse 97 — Surah As-Saffat 37:97
അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക
Verse 98 — Surah As-Saffat 37:98
അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി
Verse 99 — Surah As-Saffat 37:99
ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും
Verse 100 — Surah As-Saffat 37:100
എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്കേണമേ
Verse 101 — Surah As-Saffat 37:101
അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു
Verse 102 — Surah As-Saffat 37:102
ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന് പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം
Verse 103 — Surah As-Saffat 37:103
അങ്ങനെ അവരിരുവരും കല്പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി
Verse 104 — Surah As-Saffat 37:104
അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ
Verse 105 — Surah As-Saffat 37:105
സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്
Verse 106 — Surah As-Saffat 37:106
ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു
Verse 107 — Surah As-Saffat 37:107
നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്കി
Verse 108 — Surah As-Saffat 37:108
പിന്മുറക്കാരില് അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു
Verse 109 — Surah As-Saffat 37:109
ഇബ്റാഹീമിനു സമാധാനം
Verse 110 — Surah As-Saffat 37:110
ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്
Verse 111 — Surah As-Saffat 37:111
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനായിരുന്നു
Verse 112 — Surah As-Saffat 37:112
അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു
Verse 113 — Surah As-Saffat 37:113
അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്
Verse 114 — Surah As-Saffat 37:114
നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു
Verse 115 — Surah As-Saffat 37:115
അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി
Verse 116 — Surah As-Saffat 37:116
അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു
Verse 117 — Surah As-Saffat 37:117
അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്കി
Verse 118 — Surah As-Saffat 37:118
ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു
Verse 119 — Surah As-Saffat 37:119
പിന്മുറക്കാരില് നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി
Verse 120 — Surah As-Saffat 37:120
മൂസായ്ക്കും ഹാറൂന്നും സമാധാനം
Verse 121 — Surah As-Saffat 37:121
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്
Verse 122 — Surah As-Saffat 37:122
അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില് പെട്ടവരായിരുന്നു
Verse 123 — Surah As-Saffat 37:123
സംശയമില്ല; ഇല്യാസും ദൈവദൂതന്മാരിലൊരാളാണ്
Verse 124 — Surah As-Saffat 37:124
അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ
Verse 125 — Surah As-Saffat 37:125
നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും
Verse 126 — Surah As-Saffat 37:126
നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ
Verse 127 — Surah As-Saffat 37:127
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച
Verse 128 — Surah As-Saffat 37:128
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ
Verse 129 — Surah As-Saffat 37:129
പിന്മുറക്കാരില് അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി
Verse 130 — Surah As-Saffat 37:130
ഇല്യാസിന് സമാധാനം
Verse 131 — Surah As-Saffat 37:131
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്
Verse 132 — Surah As-Saffat 37:132
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനായിരുന്നു
Verse 133 — Surah As-Saffat 37:133
ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ
Verse 134 — Surah As-Saffat 37:134
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി
Verse 135 — Surah As-Saffat 37:135
പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ
Verse 136 — Surah As-Saffat 37:136
പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു
Verse 137 — Surah As-Saffat 37:137
തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു
Verse 138 — Surah As-Saffat 37:138
വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ
Verse 139 — Surah As-Saffat 37:139
സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ
Verse 140 — Surah As-Saffat 37:140
ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക
Verse 141 — Surah As-Saffat 37:141
അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി
Verse 142 — Surah As-Saffat 37:142
അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു
Verse 143 — Surah As-Saffat 37:143
അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍
Verse 144 — Surah As-Saffat 37:144
നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു
Verse 145 — Surah As-Saffat 37:145
പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു
Verse 146 — Surah As-Saffat 37:146
അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു
Verse 147 — Surah As-Saffat 37:147
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു
Verse 148 — Surah As-Saffat 37:148
അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്കി
Verse 149 — Surah As-Saffat 37:149
നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്
Verse 150 — Surah As-Saffat 37:150
അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ
Verse 151 — Surah As-Saffat 37:151
അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്
Verse 152 — Surah As-Saffat 37:152
“അല്ലാഹു മക്കളെ ജനിപ്പിച്ചു”വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്
Verse 153 — Surah As-Saffat 37:153
അല്ലാഹു തനിക്കായി ആണ്മക്കളെക്കാള് പെണ്മക്കളെ തെരഞ്ഞെടുത്തെന്നോ
Verse 154 — Surah As-Saffat 37:154
നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്പ്പുകല്പിക്കുന്നത്
Verse 155 — Surah As-Saffat 37:155
നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ
Verse 156 — Surah As-Saffat 37:156
അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ
Verse 157 — Surah As-Saffat 37:157
എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്
Verse 158 — Surah As-Saffat 37:158
ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്
Verse 159 — Surah As-Saffat 37:159
അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്
Verse 160 — Surah As-Saffat 37:160
അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല
Verse 161 — Surah As-Saffat 37:161
എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും
Verse 162 — Surah As-Saffat 37:162
അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല
Verse 163 — Surah As-Saffat 37:163
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ
Verse 164 — Surah As-Saffat 37:164
നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല
Verse 165 — Surah As-Saffat 37:165
തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്
Verse 166 — Surah As-Saffat 37:166
നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്
Verse 167 — Surah As-Saffat 37:167
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു
Verse 168 — Surah As-Saffat 37:168
മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍
Verse 169 — Surah As-Saffat 37:169
ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു
Verse 170 — Surah As-Saffat 37:170
എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും
Verse 171 — Surah As-Saffat 37:171
ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്
Verse 172 — Surah As-Saffat 37:172
ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്
Verse 173 — Surah As-Saffat 37:173
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍
Verse 174 — Surah As-Saffat 37:174
അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക
Verse 175 — Surah As-Saffat 37:175
അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും
Verse 176 — Surah As-Saffat 37:176
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്
Verse 177 — Surah As-Saffat 37:177
എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും
Verse 178 — Surah As-Saffat 37:178
അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക
Verse 179 — Surah As-Saffat 37:179
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും
Verse 180 — Surah As-Saffat 37:180
പ്രതാപിയായ നിന്റെ നാഥന്, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്
Verse 181 — Surah As-Saffat 37:181
ദൈവദൂതന്മാര്ക്ക് സമാധാനം
Verse 182 — Surah As-Saffat 37:182
പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി