Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 68 - Al-Qalam
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Qalam 68:1
നൂന്. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി
Verse 2 — Surah Al-Qalam 68:2
നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല
Verse 3 — Surah Al-Qalam 68:3
നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്
Verse 4 — Surah Al-Qalam 68:4
നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച
Verse 5 — Surah Al-Qalam 68:5
വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും
Verse 6 — Surah Al-Qalam 68:6
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്
Verse 7 — Surah Al-Qalam 68:7
നിശ്ചയമായും നിന്റെ നാഥന് വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം
Verse 8 — Surah Al-Qalam 68:8
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്
Verse 9 — Surah Al-Qalam 68:9
നീ അല്പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു
Verse 10 — Surah Al-Qalam 68:10
അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്
Verse 11 — Surah Al-Qalam 68:11
അവനോ ദൂഷണം പറയുന്നവന്, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍
Verse 12 — Surah Al-Qalam 68:12
നന്മയെ തടയുന്നവന്, അതിക്രമി, മഹാപാപി
Verse 13 — Surah Al-Qalam 68:13
ക്രൂരന്, പിന്നെ, പിഴച്ചു പെറ്റവനും
Verse 14 — Surah Al-Qalam 68:14
അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും
Verse 15 — Surah Al-Qalam 68:15
നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന് പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.”
Verse 16 — Surah Al-Qalam 68:16
അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും
Verse 17 — Surah Al-Qalam 68:17
ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം
Verse 18 — Surah Al-Qalam 68:18
അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല
Verse 19 — Surah Al-Qalam 68:19
അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു
Verse 20 — Surah Al-Qalam 68:20
അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി
Verse 21 — Surah Al-Qalam 68:21
പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു
Verse 22 — Surah Al-Qalam 68:22
നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.”
Verse 23 — Surah Al-Qalam 68:23
അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു
Verse 24 — Surah Al-Qalam 68:24
ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.”
Verse 25 — Surah Al-Qalam 68:25
അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി
Verse 26 — Surah Al-Qalam 68:26
എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു
Verse 27 — Surah Al-Qalam 68:27
അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.”
Verse 28 — Surah Al-Qalam 68:28
കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?”
Verse 29 — Surah Al-Qalam 68:29
അവര്‍ പറഞ്ഞു: "നമ്മുടെ നാഥന് എത്ര പരിശുദ്ധന്! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.”
Verse 30 — Surah Al-Qalam 68:30
അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി
Verse 31 — Surah Al-Qalam 68:31
അവര്‍ വിലപിച്ചു: "നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു
Verse 32 — Surah Al-Qalam 68:32
നമ്മുടെ നാഥന് ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു.”
Verse 33 — Surah Al-Qalam 68:33
ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍
Verse 34 — Surah Al-Qalam 68:34
ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്
Verse 35 — Surah Al-Qalam 68:35
അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക
Verse 36 — Surah Al-Qalam 68:36
നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്പിക്കുന്നത്
Verse 37 — Surah Al-Qalam 68:37
അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ
Verse 38 — Surah Al-Qalam 68:38
നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ
Verse 39 — Surah Al-Qalam 68:39
അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ
Verse 40 — Surah Al-Qalam 68:40
അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്
Verse 41 — Surah Al-Qalam 68:41
അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍
Verse 42 — Surah Al-Qalam 68:42
കണങ്കാല് വെളിവാക്കപ്പെടുംനാള്‍; അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല
Verse 43 — Surah Al-Qalam 68:43
അന്നവരുടെ നോട്ടം കീഴ്പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു
Verse 44 — Surah Al-Qalam 68:44
അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും
Verse 45 — Surah Al-Qalam 68:45
നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച
Verse 46 — Surah Al-Qalam 68:46
അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ
Verse 47 — Surah Al-Qalam 68:47
അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ
Verse 48 — Surah Al-Qalam 68:48
അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക
Verse 49 — Surah Al-Qalam 68:49
തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു
Verse 50 — Surah Al-Qalam 68:50
അവസാനം അദ്ദേഹത്തിന്റെ നാഥന് അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു
Verse 51 — Surah Al-Qalam 68:51
ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന് ഒരു മുഴു ഭ്രാന്തന് തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു
Verse 52 — Surah Al-Qalam 68:52
എന്നാലിത് മുഴുലോകര്‍ക്കുമുള്ള ഒരുദ്ബോധനമല്ലാതൊന്നുമല്ല