Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 69 - Al-Haqqah
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Haqqah 69:1
അനിവാര്യ സംഭവം
Verse 2 — Surah Al-Haqqah 69:2
എന്താണ് ആ അനിവാര്യ സംഭവം
Verse 3 — Surah Al-Haqqah 69:3
ആ അനിവാര്യ സംഭവമെന്തെന്ന് നിനക്കെന്തറിയാം
Verse 4 — Surah Al-Haqqah 69:4
സമൂദും ആദും ആ കൊടും വിപത്തിനെ തള്ളിപ്പറഞ്ഞു
Verse 5 — Surah Al-Haqqah 69:5
എന്നിട്ടോ സമൂദ് ഗോത്രം കൊടും കെടുതിയാല്‍ നശിപ്പിക്കപ്പെട്ടു
Verse 6 — Surah Al-Haqqah 69:6
ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി
Verse 7 — Surah Al-Haqqah 69:7
ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു
Verse 8 — Surah Al-Haqqah 69:8
അവരുടേതായി വല്ലതും ബാക്കിയായത് നീ കാണുന്നുണ്ടോ
Verse 9 — Surah Al-Haqqah 69:9
ഫറവോനും അവനു മുമ്പുള്ളവരും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളും അതേ കുറ്റകൃത്യം തന്നെ ചെയ്തു
Verse 10 — Surah Al-Haqqah 69:10
അവരൊക്കെയും തങ്ങളുടെ നാഥന്റെ ദൂതനെ ധിക്കരിച്ചു. അപ്പോള്‍ അവന് അവരെ കഠിന ശിക്ഷയാല്‍ പിടികൂടുകയായിരുന്നു
Verse 11 — Surah Al-Haqqah 69:11
പ്രളയം പരിധി കടന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി രക്ഷിച്ചു
Verse 12 — Surah Al-Haqqah 69:12
ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും
Verse 13 — Surah Al-Haqqah 69:13
പിന്നെ കാഹളത്തില്‍ ഒരൂത്ത് ഊതപ്പെട്ടാല്‍
Verse 14 — Surah Al-Haqqah 69:14
ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് രണ്ടിനെയും ഒറ്റയടിക്ക് ഇടിച്ചു തരിപ്പണമാക്കിയാല്‍
Verse 15 — Surah Al-Haqqah 69:15
അന്നാണ് അനിവാര്യ സംഭവം നടക്കുക
Verse 16 — Surah Al-Haqqah 69:16
അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അന്നത് നന്നേ ദുര്‍ബലമായിരിക്കും
Verse 17 — Surah Al-Haqqah 69:17
മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ടുപേര്‍ തങ്ങള്‍ക്കു മുകളിലായി ചുമക്കും
Verse 18 — Surah Al-Haqqah 69:18
അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞു കിടക്കുകയില്ല
Verse 19 — Surah Al-Haqqah 69:19
അപ്പോള്‍ കര്‍മപുസ്തകം തന്റെവലതു കയ്യില്‍ കിട്ടിയവന് പറയും: "ഇതാ എന്റെ കര്‍മപുസ്തകം; വായിച്ചു നോക്കൂ
Verse 20 — Surah Al-Haqqah 69:20
എന്റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.”
Verse 21 — Surah Al-Haqqah 69:21
അങ്ങനെ അവന് സംതൃപ്തമായ ജീവിതത്തിലെത്തുന്നു
Verse 22 — Surah Al-Haqqah 69:22
ഉന്നതമായ സ്വര്‍ഗത്തില്‍
Verse 23 — Surah Al-Haqqah 69:23
അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും
Verse 24 — Surah Al-Haqqah 69:24
കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക
Verse 25 — Surah Al-Haqqah 69:25
എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന് പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍
Verse 26 — Surah Al-Haqqah 69:26
എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍
Verse 27 — Surah Al-Haqqah 69:27
മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍
Verse 28 — Surah Al-Haqqah 69:28
എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല
Verse 29 — Surah Al-Haqqah 69:29
എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു
Verse 30 — Surah Al-Haqqah 69:30
അപ്പോള്‍ കല്പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ
Verse 31 — Surah Al-Haqqah 69:31
പിന്നെ നരകത്തീയിലെറിയൂ
Verse 32 — Surah Al-Haqqah 69:32
എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ
Verse 33 — Surah Al-Haqqah 69:33
അവന് മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല
Verse 34 — Surah Al-Haqqah 69:34
അഗതികള്‍ക്ക് അന്നം നല്കാന് പ്രേരിപ്പിച്ചിരുന്നുമില്ല
Verse 35 — Surah Al-Haqqah 69:35
അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല
Verse 36 — Surah Al-Haqqah 69:36
ഒരാഹാരവുമില്ല. വ്രണങ്ങളുടെ പൊറ്റയല്ലാതെ
Verse 37 — Surah Al-Haqqah 69:37
പാപികളല്ലാതെ അതു തിന്നുകയില്ല
Verse 38 — Surah Al-Haqqah 69:38
വേണ്ടാ, നിങ്ങള്‍ കാണുന്ന സകല വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു
Verse 39 — Surah Al-Haqqah 69:39
നിങ്ങള്‍ക്കു കാണാനാവാത്തവയെക്കൊണ്ടും
Verse 40 — Surah Al-Haqqah 69:40
തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്റെ വചനങ്ങളാണ്
Verse 41 — Surah Al-Haqqah 69:41
ഇത് കവിവാക്യമല്ല. നിങ്ങള്‍ കുറച്ചേ വിശ്വസിക്കുന്നുള്ളൂ
Verse 42 — Surah Al-Haqqah 69:42
ഇത് ജ്യോത്സ്യന്റെ വാക്കുമല്ല. നന്നെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ
Verse 43 — Surah Al-Haqqah 69:43
ഇത് ലോകനാഥനില്‍ നിന്ന് അവതീര്‍ണമായതാണ്
Verse 44 — Surah Al-Haqqah 69:44
പ്രവാചകന് നമ്മുടെ മേല്‍ വല്ലതും കെട്ടിച്ചമച്ച് പറയുകയാണെങ്കില്‍
Verse 45 — Surah Al-Haqqah 69:45
അദ്ദേഹത്തിന്റെ വലംകൈ നാം പിടിക്കുമായിരുന്നു
Verse 46 — Surah Al-Haqqah 69:46
എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി മുറിച്ചു കളയുമായിരുന്നു
Verse 47 — Surah Al-Haqqah 69:47
അപ്പോള്‍ നിങ്ങളിലാര്‍ക്കും അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെ തടയാനാവില്ല
Verse 48 — Surah Al-Haqqah 69:48
ഉറപ്പായും ഇത് ഭക്തന്മാര്ക്ക് ഒരുദ്ബോധനമാണ്
Verse 49 — Surah Al-Haqqah 69:49
നിശ്ചയമായും നമുക്കറിയാം; നിങ്ങളില്‍ ഇതിനെ തള്ളിപ്പറയുന്നവരുണ്ട്
Verse 50 — Surah Al-Haqqah 69:50
തീര്‍ച്ചയായും അത്തരം സത്യനിഷേധികള്‍ക്കിത് ദുഃഖകാരണം തന്നെ
Verse 51 — Surah Al-Haqqah 69:51
നിശ്ചയമായും ഇത് സുദൃഢമായ സത്യമാണ്
Verse 52 — Surah Al-Haqqah 69:52
അതിനാല്‍ നീ നിന്റെ അത്യുന്നതനായ നാഥന്റെ നാമം കീര്‍ത്തിച്ചുകൊണ്ടിരിക്കുക