Back to Languages

Malayalam - Chapter 69 - Al-Haqqah

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Haqqah 69:1

അനിവാര്യ സംഭവം

Verse 2 — Surah Al-Haqqah 69:2

എന്താണ് ആ അനിവാര്യ സംഭവം

Verse 3 — Surah Al-Haqqah 69:3

ആ അനിവാര്യ സംഭവമെന്തെന്ന് നിനക്കെന്തറിയാം

Verse 4 — Surah Al-Haqqah 69:4

സമൂദും ആദും ആ കൊടും വിപത്തിനെ തള്ളിപ്പറഞ്ഞു

Verse 5 — Surah Al-Haqqah 69:5

എന്നിട്ടോ സമൂദ് ഗോത്രം കൊടും കെടുതിയാല്‍ നശിപ്പിക്കപ്പെട്ടു

Verse 6 — Surah Al-Haqqah 69:6

ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി

Verse 7 — Surah Al-Haqqah 69:7

ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു

Verse 8 — Surah Al-Haqqah 69:8

അവരുടേതായി വല്ലതും ബാക്കിയായത് നീ കാണുന്നുണ്ടോ

Verse 9 — Surah Al-Haqqah 69:9

ഫറവോനും അവനു മുമ്പുള്ളവരും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളും അതേ കുറ്റകൃത്യം തന്നെ ചെയ്തു

Verse 10 — Surah Al-Haqqah 69:10

അവരൊക്കെയും തങ്ങളുടെ നാഥന്റെ ദൂതനെ ധിക്കരിച്ചു. അപ്പോള്‍ അവന്‍ അവരെ കഠിന ശിക്ഷയാല്‍ പിടികൂടുകയായിരുന്നു

Verse 11 — Surah Al-Haqqah 69:11

പ്രളയം പരിധി കടന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി രക്ഷിച്ചു

Verse 12 — Surah Al-Haqqah 69:12

ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും

Verse 13 — Surah Al-Haqqah 69:13

പിന്നെ കാഹളത്തില്‍ ഒരൂത്ത് ഊതപ്പെട്ടാല്‍

Verse 14 — Surah Al-Haqqah 69:14

ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് രണ്ടിനെയും ഒറ്റയടിക്ക് ഇടിച്ചു തരിപ്പണമാക്കിയാല്‍

Verse 15 — Surah Al-Haqqah 69:15

അന്നാണ് അനിവാര്യ സംഭവം നടക്കുക

Verse 16 — Surah Al-Haqqah 69:16

അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അന്നത് നന്നേ ദുര്‍ബലമായിരിക്കും

Verse 17 — Surah Al-Haqqah 69:17

മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ടുപേര്‍ തങ്ങള്‍ക്കു മുകളിലായി ചുമക്കും

Verse 18 — Surah Al-Haqqah 69:18

അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞു കിടക്കുകയില്ല

Verse 19 — Surah Al-Haqqah 69:19

അപ്പോള്‍ കര്‍മപുസ്തകം തന്റെവലതു കയ്യില്‍ കിട്ടിയവന്‍ പറയും: "ഇതാ എന്റെ കര്‍മപുസ്തകം; വായിച്ചു നോക്കൂ

Verse 20 — Surah Al-Haqqah 69:20

എന്റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.”

Verse 21 — Surah Al-Haqqah 69:21

അങ്ങനെ അവന്‍ സംതൃപ്തമായ ജീവിതത്തിലെത്തുന്നു

Verse 22 — Surah Al-Haqqah 69:22

ഉന്നതമായ സ്വര്‍ഗത്തില്‍

Verse 23 — Surah Al-Haqqah 69:23

അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും

Verse 24 — Surah Al-Haqqah 69:24

കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക

Verse 25 — Surah Al-Haqqah 69:25

എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍

Verse 26 — Surah Al-Haqqah 69:26

എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍

Verse 27 — Surah Al-Haqqah 69:27

മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍

Verse 28 — Surah Al-Haqqah 69:28

എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല

Verse 29 — Surah Al-Haqqah 69:29

എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു

Verse 30 — Surah Al-Haqqah 69:30

അപ്പോള്‍ കല്പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ

Verse 31 — Surah Al-Haqqah 69:31

പിന്നെ നരകത്തീയിലെറിയൂ

Verse 32 — Surah Al-Haqqah 69:32

എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ

Verse 33 — Surah Al-Haqqah 69:33

അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല

Verse 34 — Surah Al-Haqqah 69:34

അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല

Verse 35 — Surah Al-Haqqah 69:35

അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല

Verse 36 — Surah Al-Haqqah 69:36

ഒരാഹാരവുമില്ല. വ്രണങ്ങളുടെ പൊറ്റയല്ലാതെ

Verse 37 — Surah Al-Haqqah 69:37

പാപികളല്ലാതെ അതു തിന്നുകയില്ല

Verse 38 — Surah Al-Haqqah 69:38

വേണ്ടാ, നിങ്ങള്‍ കാണുന്ന സകല വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു

Verse 39 — Surah Al-Haqqah 69:39

നിങ്ങള്‍ക്കു കാണാനാവാത്തവയെക്കൊണ്ടും

Verse 40 — Surah Al-Haqqah 69:40

തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്റെ വചനങ്ങളാണ്

Verse 41 — Surah Al-Haqqah 69:41

ഇത് കവിവാക്യമല്ല. നിങ്ങള്‍ കുറച്ചേ വിശ്വസിക്കുന്നുള്ളൂ

Verse 42 — Surah Al-Haqqah 69:42

ഇത് ജ്യോത്സ്യന്റെ വാക്കുമല്ല. നന്നെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ

Verse 43 — Surah Al-Haqqah 69:43

ഇത് ലോകനാഥനില്‍ നിന്ന് അവതീര്‍ണമായതാണ്

Verse 44 — Surah Al-Haqqah 69:44

പ്രവാചകന്‍ നമ്മുടെ മേല്‍ വല്ലതും കെട്ടിച്ചമച്ച് പറയുകയാണെങ്കില്‍

Verse 45 — Surah Al-Haqqah 69:45

അദ്ദേഹത്തിന്റെ വലംകൈ നാം പിടിക്കുമായിരുന്നു

Verse 46 — Surah Al-Haqqah 69:46

എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി മുറിച്ചു കളയുമായിരുന്നു

Verse 47 — Surah Al-Haqqah 69:47

അപ്പോള്‍ നിങ്ങളിലാര്‍ക്കും അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെ തടയാനാവില്ല

Verse 48 — Surah Al-Haqqah 69:48

ഉറപ്പായും ഇത് ഭക്തന്മാര്‍ക്ക് ഒരുദ്ബോധനമാണ്

Verse 49 — Surah Al-Haqqah 69:49

നിശ്ചയമായും നമുക്കറിയാം; നിങ്ങളില്‍ ഇതിനെ തള്ളിപ്പറയുന്നവരുണ്ട്

Verse 50 — Surah Al-Haqqah 69:50

തീര്‍ച്ചയായും അത്തരം സത്യനിഷേധികള്‍ക്കിത് ദുഃഖകാരണം തന്നെ

Verse 51 — Surah Al-Haqqah 69:51

നിശ്ചയമായും ഇത് സുദൃഢമായ സത്യമാണ്

Verse 52 — Surah Al-Haqqah 69:52

അതിനാല്‍ നീ നിന്റെ അത്യുന്നതനായ നാഥന്റെ നാമം കീര്‍ത്തിച്ചുകൊണ്ടിരിക്കുക