Back to Languages

Malayalam - Chapter 70 - Al-Maarij

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Maarij 70:1

സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ

Verse 2 — Surah Al-Maarij 70:2

അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല

Verse 3 — Surah Al-Maarij 70:3

ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്

Verse 4 — Surah Al-Maarij 70:4

മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍

Verse 5 — Surah Al-Maarij 70:5

അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ

Verse 6 — Surah Al-Maarij 70:6

അവരത് അകലെയായാണ് കാണുന്നത്

Verse 7 — Surah Al-Maarij 70:7

നാമോ അടുത്തായും കാണുന്നു

Verse 8 — Surah Al-Maarij 70:8

അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും

Verse 9 — Surah Al-Maarij 70:9

മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും

Verse 10 — Surah Al-Maarij 70:10

അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല

Verse 11 — Surah Al-Maarij 70:11

അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ

Verse 12 — Surah Al-Maarij 70:12

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ

Verse 13 — Surah Al-Maarij 70:13

തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും

Verse 14 — Surah Al-Maarij 70:14

ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍

Verse 15 — Surah Al-Maarij 70:15

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്

Verse 16 — Surah Al-Maarij 70:16

തൊലി ഉരിച്ചു കളയുന്ന തീ

Verse 17 — Surah Al-Maarij 70:17

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും

Verse 18 — Surah Al-Maarij 70:18

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും

Verse 19 — Surah Al-Maarij 70:19

മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്

Verse 20 — Surah Al-Maarij 70:20

വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും

Verse 21 — Surah Al-Maarij 70:21

നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും

Verse 22 — Surah Al-Maarij 70:22

നമസ്കരിക്കുന്നവരൊഴികെ

Verse 23 — Surah Al-Maarij 70:23

അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്

Verse 24 — Surah Al-Maarij 70:24

അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട്

Verse 25 — Surah Al-Maarij 70:25

ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും

Verse 26 — Surah Al-Maarij 70:26

വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍

Verse 27 — Surah Al-Maarij 70:27

തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും

Verse 28 — Surah Al-Maarij 70:28

അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച

Verse 29 — Surah Al-Maarij 70:29

അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്

Verse 30 — Surah Al-Maarij 70:30

തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല

Verse 31 — Surah Al-Maarij 70:31

എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍

Verse 32 — Surah Al-Maarij 70:32

തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍

Verse 33 — Surah Al-Maarij 70:33

തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും

Verse 34 — Surah Al-Maarij 70:34

നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും

Verse 35 — Surah Al-Maarij 70:35

അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും

Verse 36 — Surah Al-Maarij 70:36

ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍

Verse 37 — Surah Al-Maarij 70:37

ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി

Verse 38 — Surah Al-Maarij 70:38

അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ

Verse 39 — Surah Al-Maarij 70:39

ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്

Verse 40 — Surah Al-Maarij 70:40

വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്

Verse 41 — Surah Al-Maarij 70:41

അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല

Verse 42 — Surah Al-Maarij 70:42

അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ

Verse 43 — Surah Al-Maarij 70:43

അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ

Verse 44 — Surah Al-Maarij 70:44

കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ