Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 70 - Al-Maarij
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Maarij 70:1
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന് ആരാഞ്ഞുവല്ലോ
Verse 2 — Surah Al-Maarij 70:2
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല
Verse 3 — Surah Al-Maarij 70:3
ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്
Verse 4 — Surah Al-Maarij 70:4
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍
Verse 5 — Surah Al-Maarij 70:5
അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ
Verse 6 — Surah Al-Maarij 70:6
അവരത് അകലെയായാണ് കാണുന്നത്
Verse 7 — Surah Al-Maarij 70:7
നാമോ അടുത്തായും കാണുന്നു
Verse 8 — Surah Al-Maarij 70:8
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും
Verse 9 — Surah Al-Maarij 70:9
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും
Verse 10 — Surah Al-Maarij 70:10
അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല
Verse 11 — Surah Al-Maarij 70:11
അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്കിയാലോ
Verse 12 — Surah Al-Maarij 70:12
സഹധര്‍മിണിയെയും സഹോദരനെയും നല്കിയാലോ
Verse 13 — Surah Al-Maarij 70:13
തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും
Verse 14 — Surah Al-Maarij 70:14
ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍
Verse 15 — Surah Al-Maarij 70:15
വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്
Verse 16 — Surah Al-Maarij 70:16
തൊലി ഉരിച്ചു കളയുന്ന തീ
Verse 17 — Surah Al-Maarij 70:17
സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും
Verse 18 — Surah Al-Maarij 70:18
ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും
Verse 19 — Surah Al-Maarij 70:19
മനുഷ്യന് ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്
Verse 20 — Surah Al-Maarij 70:20
വിപത്ത് വരുമ്പോള്‍ അവന് വെപ്രാളം കാട്ടും
Verse 21 — Surah Al-Maarij 70:21
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും
Verse 22 — Surah Al-Maarij 70:22
നമസ്കരിക്കുന്നവരൊഴികെ
Verse 23 — Surah Al-Maarij 70:23
അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്
Verse 24 — Surah Al-Maarij 70:24
അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട്
Verse 25 — Surah Al-Maarij 70:25
ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും
Verse 26 — Surah Al-Maarij 70:26
വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍
Verse 27 — Surah Al-Maarij 70:27
തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും
Verse 28 — Surah Al-Maarij 70:28
അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച
Verse 29 — Surah Al-Maarij 70:29
അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്
Verse 30 — Surah Al-Maarij 70:30
തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല
Verse 31 — Surah Al-Maarij 70:31
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍
Verse 32 — Surah Al-Maarij 70:32
തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍
Verse 33 — Surah Al-Maarij 70:33
തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും
Verse 34 — Surah Al-Maarij 70:34
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും
Verse 35 — Surah Al-Maarij 70:35
അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും
Verse 36 — Surah Al-Maarij 70:36
ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍
Verse 37 — Surah Al-Maarij 70:37
ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി
Verse 38 — Surah Al-Maarij 70:38
അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ
Verse 39 — Surah Al-Maarij 70:39
ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്
Verse 40 — Surah Al-Maarij 70:40
വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്
Verse 41 — Surah Al-Maarij 70:41
അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല
Verse 42 — Surah Al-Maarij 70:42
അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ
Verse 43 — Surah Al-Maarij 70:43
അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ
Verse 44 — Surah Al-Maarij 70:44
കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്കപ്പെട്ടിരുന്ന ദിനം അതത്രെ