Back to Languages

Malayalam - Chapter 78 - An-Naba

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah An-Naba 78:1

ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്

Verse 2 — Surah An-Naba 78:2

അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ

Verse 3 — Surah An-Naba 78:3

അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്

Verse 4 — Surah An-Naba 78:4

വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും

Verse 5 — Surah An-Naba 78:5

വീണ്ടും വേണ്ട; ഉറപ്പായും അവരറിയും

Verse 6 — Surah An-Naba 78:6

ഭൂമിയെ നാം മെത്തയാക്കിയില്ലേ

Verse 7 — Surah An-Naba 78:7

മലകളെ ആണികളും

Verse 8 — Surah An-Naba 78:8

നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു

Verse 9 — Surah An-Naba 78:9

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി

Verse 10 — Surah An-Naba 78:10

രാവിനെ വസ്ത്രമാക്കി

Verse 11 — Surah An-Naba 78:11

പകലിനെ ജീവിതവേളയാക്കി

Verse 12 — Surah An-Naba 78:12

നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു

Verse 13 — Surah An-Naba 78:13

കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു

Verse 14 — Surah An-Naba 78:14

കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി

Verse 15 — Surah An-Naba 78:15

അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍

Verse 16 — Surah An-Naba 78:16

ഇടതൂര്‍ന്ന തോട്ടങ്ങളും

Verse 17 — Surah An-Naba 78:17

നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്

Verse 18 — Surah An-Naba 78:18

കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും

Verse 19 — Surah An-Naba 78:19

ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും

Verse 20 — Surah An-Naba 78:20

പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും

Verse 21 — Surah An-Naba 78:21

നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്

Verse 22 — Surah An-Naba 78:22

അതിക്രമികളുടെ സങ്കേതം

Verse 23 — Surah An-Naba 78:23

അവരതില്‍ യുഗങ്ങളോളം വസിക്കും

Verse 24 — Surah An-Naba 78:24

കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല

Verse 25 — Surah An-Naba 78:25

തിളക്കുന്ന വെള്ളവും ചലവുമല്ലാതെ

Verse 26 — Surah An-Naba 78:26

അര്‍ഹിക്കുന്ന പ്രതിഫലം

Verse 27 — Surah An-Naba 78:27

തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല

Verse 28 — Surah An-Naba 78:28

നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി

Verse 29 — Surah An-Naba 78:29

എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്

Verse 30 — Surah An-Naba 78:30

അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല

Verse 31 — Surah An-Naba 78:31

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്

Verse 32 — Surah An-Naba 78:32

അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്

Verse 33 — Surah An-Naba 78:33

തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും

Verse 34 — Surah An-Naba 78:34

നിറഞ്ഞ കോപ്പകളും

Verse 35 — Surah An-Naba 78:35

അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല

Verse 36 — Surah An-Naba 78:36

നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം

Verse 37 — Surah An-Naba 78:37

അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല

Verse 38 — Surah An-Naba 78:38

ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ

Verse 39 — Surah An-Naba 78:39

അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ

Verse 40 — Surah An-Naba 78:40

ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”