Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 78 - An-Naba
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah An-Naba 78:1
ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്
Verse 2 — Surah An-Naba 78:2
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ
Verse 3 — Surah An-Naba 78:3
അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്
Verse 4 — Surah An-Naba 78:4
വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും
Verse 5 — Surah An-Naba 78:5
വീണ്ടും വേണ്ട; ഉറപ്പായും അവരറിയും
Verse 6 — Surah An-Naba 78:6
ഭൂമിയെ നാം മെത്തയാക്കിയില്ലേ
Verse 7 — Surah An-Naba 78:7
മലകളെ ആണികളും
Verse 8 — Surah An-Naba 78:8
നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു
Verse 9 — Surah An-Naba 78:9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി
Verse 10 — Surah An-Naba 78:10
രാവിനെ വസ്ത്രമാക്കി
Verse 11 — Surah An-Naba 78:11
പകലിനെ ജീവിതവേളയാക്കി
Verse 12 — Surah An-Naba 78:12
നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു
Verse 13 — Surah An-Naba 78:13
കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു
Verse 14 — Surah An-Naba 78:14
കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി
Verse 15 — Surah An-Naba 78:15
അതുവഴി ധാന്യവും ചെടികളും ഉല്പാദിപ്പിക്കാന്
Verse 16 — Surah An-Naba 78:16
ഇടതൂര്‍ന്ന തോട്ടങ്ങളും
Verse 17 — Surah An-Naba 78:17
നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്
Verse 18 — Surah An-Naba 78:18
കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും
Verse 19 — Surah An-Naba 78:19
ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും
Verse 20 — Surah An-Naba 78:20
പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും
Verse 21 — Surah An-Naba 78:21
നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്
Verse 22 — Surah An-Naba 78:22
അതിക്രമികളുടെ സങ്കേതം
Verse 23 — Surah An-Naba 78:23
അവരതില്‍ യുഗങ്ങളോളം വസിക്കും
Verse 24 — Surah An-Naba 78:24
കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല
Verse 25 — Surah An-Naba 78:25
തിളക്കുന്ന വെള്ളവും ചലവുമല്ലാതെ
Verse 26 — Surah An-Naba 78:26
അര്‍ഹിക്കുന്ന പ്രതിഫലം
Verse 27 — Surah An-Naba 78:27
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല
Verse 28 — Surah An-Naba 78:28
നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി
Verse 29 — Surah An-Naba 78:29
എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
Verse 30 — Surah An-Naba 78:30
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല
Verse 31 — Surah An-Naba 78:31
ഭക്തന്മാര്ക്ക് വിജയം ഉറപ്പ്
Verse 32 — Surah An-Naba 78:32
അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്
Verse 33 — Surah An-Naba 78:33
തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും
Verse 34 — Surah An-Naba 78:34
നിറഞ്ഞ കോപ്പകളും
Verse 35 — Surah An-Naba 78:35
അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല
Verse 36 — Surah An-Naba 78:36
നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം
Verse 37 — Surah An-Naba 78:37
അവന്, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല
Verse 38 — Surah An-Naba 78:38
ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന് അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ
Verse 39 — Surah An-Naba 78:39
അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന് തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ
Verse 40 — Surah An-Naba 78:40
ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”