Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 80 - Abasa
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Abasa 80:1
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു
Verse 2 — Surah Abasa 80:2
കുരുടന്റെ വരവു കാരണം
Verse 3 — Surah Abasa 80:3
നിനക്കെന്തറിയാം? ഒരുവേള അവന് വിശുദ്ധി വരിച്ചെങ്കിലോ
Verse 4 — Surah Abasa 80:4
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ
Verse 5 — Surah Abasa 80:5
എന്നാല്‍ താന്‍പോരിമ നടിച്ചവനോ
Verse 6 — Surah Abasa 80:6
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു
Verse 7 — Surah Abasa 80:7
അവന് നന്നായില്ലെങ്കില്‍ നിനക്കെന്ത്
Verse 8 — Surah Abasa 80:8
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ
Verse 9 — Surah Abasa 80:9
അവന് ദൈവഭയമുള്ളവനാണ്
Verse 10 — Surah Abasa 80:10
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു
Verse 11 — Surah Abasa 80:11
അറിയുക: ഇതൊരുദ്ബോധനമാ ണ്
Verse 12 — Surah Abasa 80:12
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ
Verse 13 — Surah Abasa 80:13
ആദരണീയമായ ഏടുകളിലാണിതുള്ളത്
Verse 14 — Surah Abasa 80:14
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍
Verse 15 — Surah Abasa 80:15
ചില സന്ദേശവാഹകരുടെ കൈകളിലാണവ
Verse 16 — Surah Abasa 80:16
അവര്‍ മാന്യരും മഹത്തുക്കളുമാണ്
Verse 17 — Surah Abasa 80:17
മനുഷ്യന് തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്
Verse 18 — Surah Abasa 80:18
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്
Verse 19 — Surah Abasa 80:19
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി
Verse 20 — Surah Abasa 80:20
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു
Verse 21 — Surah Abasa 80:21
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു
Verse 22 — Surah Abasa 80:22
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്ത്തെഴുന്നേല്പിക്കുന്നു
Verse 23 — Surah Abasa 80:23
അല്ല, അല്ലാഹു കല്പിച്ചത് അവന് നിര്‍വഹിച്ചില്ല
Verse 24 — Surah Abasa 80:24
മനുഷ്യന് തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ
Verse 25 — Surah Abasa 80:25
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി
Verse 26 — Surah Abasa 80:26
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി
Verse 27 — Surah Abasa 80:27
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു
Verse 28 — Surah Abasa 80:28
മുന്തിരിയും പച്ചക്കറികളും
Verse 29 — Surah Abasa 80:29
ഒലീവും ഈത്തപ്പനയും
Verse 30 — Surah Abasa 80:30
ഇടതൂര്‍ന്ന തോട്ടങ്ങളും
Verse 31 — Surah Abasa 80:31
പഴങ്ങളും പുല്‍പടര്‍പ്പുകളും
Verse 32 — Surah Abasa 80:32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി
Verse 33 — Surah Abasa 80:33
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍
Verse 34 — Surah Abasa 80:34
അതുണ്ടാവുന്ന ദിനം മനുഷ്യന് തന്റെ സഹോദരനെ വെടിഞ്ഞോടും
Verse 35 — Surah Abasa 80:35
മാതാവിനെയും പിതാവിനെയും
Verse 36 — Surah Abasa 80:36
ഭാര്യയെയും മക്കളെയും
Verse 37 — Surah Abasa 80:37
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും
Verse 38 — Surah Abasa 80:38
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും
Verse 39 — Surah Abasa 80:39
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും
Verse 40 — Surah Abasa 80:40
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും
Verse 41 — Surah Abasa 80:41
ഇരുള് മുറ്റിയും
Verse 42 — Surah Abasa 80:42
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും