Back to Languages

Malayalam - Chapter 80 - Abasa

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Abasa 80:1

അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു

Verse 2 — Surah Abasa 80:2

കുരുടന്റെ വരവു കാരണം

Verse 3 — Surah Abasa 80:3

നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ

Verse 4 — Surah Abasa 80:4

അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ

Verse 5 — Surah Abasa 80:5

എന്നാല്‍ താന്‍പോരിമ നടിച്ചവനോ

Verse 6 — Surah Abasa 80:6

അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു

Verse 7 — Surah Abasa 80:7

അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്

Verse 8 — Surah Abasa 80:8

എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ

Verse 9 — Surah Abasa 80:9

അവന്‍ ദൈവഭയമുള്ളവനാണ്

Verse 10 — Surah Abasa 80:10

എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു

Verse 11 — Surah Abasa 80:11

അറിയുക: ഇതൊരുദ്ബോധനമാ ണ്

Verse 12 — Surah Abasa 80:12

അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ

Verse 13 — Surah Abasa 80:13

ആദരണീയമായ ഏടുകളിലാണിതുള്ളത്

Verse 14 — Surah Abasa 80:14

ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍

Verse 15 — Surah Abasa 80:15

ചില സന്ദേശവാഹകരുടെ കൈകളിലാണവ

Verse 16 — Surah Abasa 80:16

അവര്‍ മാന്യരും മഹത്തുക്കളുമാണ്

Verse 17 — Surah Abasa 80:17

മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്

Verse 18 — Surah Abasa 80:18

ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്

Verse 19 — Surah Abasa 80:19

ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി

Verse 20 — Surah Abasa 80:20

എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു

Verse 21 — Surah Abasa 80:21

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു

Verse 22 — Surah Abasa 80:22

പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു

Verse 23 — Surah Abasa 80:23

അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല

Verse 24 — Surah Abasa 80:24

മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ

Verse 25 — Surah Abasa 80:25

നാം ധാരാളമായി മഴവെള്ളം വീഴ്ത്തി

Verse 26 — Surah Abasa 80:26

പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി

Verse 27 — Surah Abasa 80:27

അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു

Verse 28 — Surah Abasa 80:28

മുന്തിരിയും പച്ചക്കറികളും

Verse 29 — Surah Abasa 80:29

ഒലീവും ഈത്തപ്പനയും

Verse 30 — Surah Abasa 80:30

ഇടതൂര്‍ന്ന തോട്ടങ്ങളും

Verse 31 — Surah Abasa 80:31

പഴങ്ങളും പുല്‍പടര്‍പ്പുകളും

Verse 32 — Surah Abasa 80:32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി

Verse 33 — Surah Abasa 80:33

എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍

Verse 34 — Surah Abasa 80:34

അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും

Verse 35 — Surah Abasa 80:35

മാതാവിനെയും പിതാവിനെയും

Verse 36 — Surah Abasa 80:36

ഭാര്യയെയും മക്കളെയും

Verse 37 — Surah Abasa 80:37

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും

Verse 38 — Surah Abasa 80:38

അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും

Verse 39 — Surah Abasa 80:39

ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും

Verse 40 — Surah Abasa 80:40

മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും

Verse 41 — Surah Abasa 80:41

ഇരുള്‍ മുറ്റിയും

Verse 42 — Surah Abasa 80:42

അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും