Back to Languages

Malayalam - Chapter 85 - Al-Buruj

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Buruj 85:1

നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി

Verse 2 — Surah Al-Buruj 85:2

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി

Verse 3 — Surah Al-Buruj 85:3

സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി

Verse 4 — Surah Al-Buruj 85:4

കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു

Verse 5 — Surah Al-Buruj 85:5

വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍

Verse 6 — Surah Al-Buruj 85:6

അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം

Verse 7 — Surah Al-Buruj 85:7

സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു

Verse 8 — Surah Al-Buruj 85:8

അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ

Verse 9 — Surah Al-Buruj 85:9

അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്

Verse 10 — Surah Al-Buruj 85:10

സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ

Verse 11 — Surah Al-Buruj 85:11

എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം

Verse 12 — Surah Al-Buruj 85:12

തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ

Verse 13 — Surah Al-Buruj 85:13

സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്

Verse 14 — Surah Al-Buruj 85:14

അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും

Verse 15 — Surah Al-Buruj 85:15

സിംഹാസനത്തിനുടമയും മഹാനും

Verse 16 — Surah Al-Buruj 85:16

താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും

Verse 17 — Surah Al-Buruj 85:17

ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ

Verse 18 — Surah Al-Buruj 85:18

ഫറോവയുടെയും ഥമൂദിന്റെയും കഥ

Verse 19 — Surah Al-Buruj 85:19

എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്

Verse 20 — Surah Al-Buruj 85:20

അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്

Verse 21 — Surah Al-Buruj 85:21

എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്

Verse 22 — Surah Al-Buruj 85:22

സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്