Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 85 - Al-Buruj
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Buruj 85:1
നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി
Verse 2 — Surah Al-Buruj 85:2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി
Verse 3 — Surah Al-Buruj 85:3
സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി
Verse 4 — Surah Al-Buruj 85:4
കിടങ്ങിന്റെ ആള്ക്കാര് നശിച്ചിരിക്കുന്നു
Verse 5 — Surah Al-Buruj 85:5
വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്ക്കാര്
Verse 6 — Surah Al-Buruj 85:6
അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം
Verse 7 — Surah Al-Buruj 85:7
സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു
Verse 8 — Surah Al-Buruj 85:8
അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ
Verse 9 — Surah Al-Buruj 85:9
അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്
Verse 10 — Surah Al-Buruj 85:10
സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ
Verse 11 — Surah Al-Buruj 85:11
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം
Verse 12 — Surah Al-Buruj 85:12
തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ
Verse 13 — Surah Al-Buruj 85:13
സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്
Verse 14 — Surah Al-Buruj 85:14
അവന് ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും
Verse 15 — Surah Al-Buruj 85:15
സിംഹാസനത്തിനുടമയും മഹാനും
Verse 16 — Surah Al-Buruj 85:16
താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും
Verse 17 — Surah Al-Buruj 85:17
ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ
Verse 18 — Surah Al-Buruj 85:18
ഫറോവയുടെയും ഥമൂദിന്റെയും കഥ
Verse 19 — Surah Al-Buruj 85:19
എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്
Verse 20 — Surah Al-Buruj 85:20
അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്
Verse 21 — Surah Al-Buruj 85:21
എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്
Verse 22 — Surah Al-Buruj 85:22
സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്