Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 86 - At-Tariq
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah At-Tariq 86:1
ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി
Verse 2 — Surah At-Tariq 86:2
രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം
Verse 3 — Surah At-Tariq 86:3
തുളച്ചുകയറും നക്ഷത്രമാണത്
Verse 4 — Surah At-Tariq 86:4
ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല
Verse 5 — Surah At-Tariq 86:5
മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്
Verse 6 — Surah At-Tariq 86:6
അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്
Verse 7 — Surah At-Tariq 86:7
മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം
Verse 8 — Surah At-Tariq 86:8
അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു
Verse 9 — Surah At-Tariq 86:9
രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക
Verse 10 — Surah At-Tariq 86:10
അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല
Verse 11 — Surah At-Tariq 86:11
മഴപൊഴിക്കും മാനം സാക്ഷി
Verse 12 — Surah At-Tariq 86:12
സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി
Verse 13 — Surah At-Tariq 86:13
നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ്
Verse 14 — Surah At-Tariq 86:14
ഇത് തമാശയല്ല
Verse 15 — Surah At-Tariq 86:15
അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും
Verse 16 — Surah At-Tariq 86:16
നാമും തന്ത്രം പ്രയോഗിക്കും
Verse 17 — Surah At-Tariq 86:17
അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക