Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 87 - Al-Ala
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Ala 87:1
അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക
Verse 2 — Surah Al-Ala 87:2
അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍
Verse 3 — Surah Al-Ala 87:3
ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്
Verse 4 — Surah Al-Ala 87:4
മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍
Verse 5 — Surah Al-Ala 87:5
എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി
Verse 6 — Surah Al-Ala 87:6
നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല
Verse 7 — Surah Al-Ala 87:7
അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു
Verse 8 — Surah Al-Ala 87:8
എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം
Verse 9 — Surah Al-Ala 87:9
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍
Verse 10 — Surah Al-Ala 87:10
ദൈവഭയമുള്ളവന് ഉദ്ബോധനം ഉള്‍ക്കൊള്ളും
Verse 11 — Surah Al-Ala 87:11
കൊടിയ നിര്ഭാഗ്യവാന് അതില്‍ നിന്ന് അകലുകയും ചെയ്യും
Verse 12 — Surah Al-Ala 87:12
അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍
Verse 13 — Surah Al-Ala 87:13
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല
Verse 14 — Surah Al-Ala 87:14
തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു
Verse 15 — Surah Al-Ala 87:15
അവന് തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന് നമസ്കരിച്ചു
Verse 16 — Surah Al-Ala 87:16
എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്
Verse 17 — Surah Al-Ala 87:17
പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും
Verse 18 — Surah Al-Ala 87:18
സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്
Verse 19 — Surah Al-Ala 87:19
അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്