Back to Languages

Malayalam - Chapter 87 - Al-Ala

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Ala 87:1

അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക

Verse 2 — Surah Al-Ala 87:2

അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍

Verse 3 — Surah Al-Ala 87:3

ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍

Verse 4 — Surah Al-Ala 87:4

മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍

Verse 5 — Surah Al-Ala 87:5

എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി

Verse 6 — Surah Al-Ala 87:6

നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല

Verse 7 — Surah Al-Ala 87:7

അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു

Verse 8 — Surah Al-Ala 87:8

എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം

Verse 9 — Surah Al-Ala 87:9

അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍

Verse 10 — Surah Al-Ala 87:10

ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും

Verse 11 — Surah Al-Ala 87:11

കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും

Verse 12 — Surah Al-Ala 87:12

അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍

Verse 13 — Surah Al-Ala 87:13

പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല

Verse 14 — Surah Al-Ala 87:14

തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു

Verse 15 — Surah Al-Ala 87:15

അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു

Verse 16 — Surah Al-Ala 87:16

എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്

Verse 17 — Surah Al-Ala 87:17

പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും

Verse 18 — Surah Al-Ala 87:18

സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്

Verse 19 — Surah Al-Ala 87:19

അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍