Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 92 - Al-Layl
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Layl 92:1
രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍
Verse 2 — Surah Al-Layl 92:2
പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍
Verse 3 — Surah Al-Layl 92:3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി
Verse 4 — Surah Al-Layl 92:4
തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്
Verse 5 — Surah Al-Layl 92:5
അതിനാല്‍ ആര് ദാനം നല്‍കുകയും ഭക്തനാവുകയും
Verse 6 — Surah Al-Layl 92:6
അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ
Verse 7 — Surah Al-Layl 92:7
അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും
Verse 8 — Surah Al-Layl 92:8
എന്നാല്‍ ആര് പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും
Verse 9 — Surah Al-Layl 92:9
അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ
Verse 10 — Surah Al-Layl 92:10
അവനെ നാം ഏറ്റം ക്ളേശകരമായതില്‍ കൊണ്ടെത്തിക്കും
Verse 11 — Surah Al-Layl 92:11
അവന് നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല
Verse 12 — Surah Al-Layl 92:12
സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്
Verse 13 — Surah Al-Layl 92:13
തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും
Verse 14 — Surah Al-Layl 92:14
അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു
Verse 15 — Surah Al-Layl 92:15
പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല
Verse 16 — Surah Al-Layl 92:16
സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍
Verse 17 — Surah Al-Layl 92:17
പരമഭക്തന് അതില്‍നിന്ന് അകറ്റപ്പെടും
Verse 18 — Surah Al-Layl 92:18
ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍
Verse 19 — Surah Al-Layl 92:19
പ്രത്യുപകാരം നല്കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല
Verse 20 — Surah Al-Layl 92:20
അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ
Verse 21 — Surah Al-Layl 92:21
വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച