Back to Languages

Malayalam - Chapter 92 - Al-Layl

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Layl 92:1

രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍

Verse 2 — Surah Al-Layl 92:2

പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍

Verse 3 — Surah Al-Layl 92:3

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി

Verse 4 — Surah Al-Layl 92:4

തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്

Verse 5 — Surah Al-Layl 92:5

അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയും

Verse 6 — Surah Al-Layl 92:6

അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ

Verse 7 — Surah Al-Layl 92:7

അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും

Verse 8 — Surah Al-Layl 92:8

എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും

Verse 9 — Surah Al-Layl 92:9

അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ

Verse 10 — Surah Al-Layl 92:10

അവനെ നാം ഏറ്റം ക്ളേശകരമായതില്‍ കൊണ്ടെത്തിക്കും

Verse 11 — Surah Al-Layl 92:11

അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല

Verse 12 — Surah Al-Layl 92:12

സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്

Verse 13 — Surah Al-Layl 92:13

തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും

Verse 14 — Surah Al-Layl 92:14

അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു

Verse 15 — Surah Al-Layl 92:15

പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല

Verse 16 — Surah Al-Layl 92:16

സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍

Verse 17 — Surah Al-Layl 92:17

പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും

Verse 18 — Surah Al-Layl 92:18

ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍

Verse 19 — Surah Al-Layl 92:19

പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല

Verse 20 — Surah Al-Layl 92:20

അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ

Verse 21 — Surah Al-Layl 92:21

വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച