Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 95 - At-Tin
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah At-Tin 95:1
അത്തിയും ഒലീവും സാക്ഷി
Verse 2 — Surah At-Tin 95:2
സീനാമല സാക്ഷി
Verse 3 — Surah At-Tin 95:3
നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി
Verse 4 — Surah At-Tin 95:4
തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു
Verse 5 — Surah At-Tin 95:5
പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി
Verse 6 — Surah At-Tin 95:6
സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്
Verse 7 — Surah At-Tin 95:7
എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്
Verse 8 — Surah At-Tin 95:8
വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ