Back to Languages

Malayalam - Chapter 95 - At-Tin

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah At-Tin 95:1

അത്തിയും ഒലീവും സാക്ഷി

Verse 2 — Surah At-Tin 95:2

സീനാമല സാക്ഷി

Verse 3 — Surah At-Tin 95:3

നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി

Verse 4 — Surah At-Tin 95:4

തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു

Verse 5 — Surah At-Tin 95:5

പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി

Verse 6 — Surah At-Tin 95:6

സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്

Verse 7 — Surah At-Tin 95:7

എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്

Verse 8 — Surah At-Tin 95:8

വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ