Back to Languages

Malayalam - Chapter 97 - Al-Qadr

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Qadr 97:1

തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു

Verse 2 — Surah Al-Qadr 97:2

വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം

Verse 3 — Surah Al-Qadr 97:3

വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്

Verse 4 — Surah Al-Qadr 97:4

ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി

Verse 5 — Surah Al-Qadr 97:5

പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും