Back to Languages

Malayalam - Chapter 107 - Al-Maun

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Maun 107:1

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ

Verse 2 — Surah Al-Maun 107:2

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌

Verse 3 — Surah Al-Maun 107:3

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍

Verse 4 — Surah Al-Maun 107:4

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം

Verse 5 — Surah Al-Maun 107:5

തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

Verse 6 — Surah Al-Maun 107:6

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

Verse 7 — Surah Al-Maun 107:7

പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ