Back to Languages

Malayalam - Chapter 75 - Al-Qiyamah

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Qiyamah 75:1

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു

Verse 2 — Surah Al-Qiyamah 75:2

കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു

Verse 3 — Surah Al-Qiyamah 75:3

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌

Verse 4 — Surah Al-Qiyamah 75:4

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ

Verse 5 — Surah Al-Qiyamah 75:5

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു

Verse 6 — Surah Al-Qiyamah 75:6

എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു

Verse 7 — Surah Al-Qiyamah 75:7

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും

Verse 8 — Surah Al-Qiyamah 75:8

ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും

Verse 9 — Surah Al-Qiyamah 75:9

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍

Verse 10 — Surah Al-Qiyamah 75:10

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌

Verse 11 — Surah Al-Qiyamah 75:11

ഇല്ല. യാതൊരു രക്ഷയുമില്ല

Verse 12 — Surah Al-Qiyamah 75:12

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍

Verse 13 — Surah Al-Qiyamah 75:13

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും

Verse 14 — Surah Al-Qiyamah 75:14

തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും

Verse 15 — Surah Al-Qiyamah 75:15

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി

Verse 16 — Surah Al-Qiyamah 75:16

നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട

Verse 17 — Surah Al-Qiyamah 75:17

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു

Verse 18 — Surah Al-Qiyamah 75:18

അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക

Verse 19 — Surah Al-Qiyamah 75:19

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു

Verse 20 — Surah Al-Qiyamah 75:20

അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു

Verse 21 — Surah Al-Qiyamah 75:21

പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു

Verse 22 — Surah Al-Qiyamah 75:22

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും

Verse 23 — Surah Al-Qiyamah 75:23

അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും

Verse 24 — Surah Al-Qiyamah 75:24

ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും

Verse 25 — Surah Al-Qiyamah 75:25

ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും

Verse 26 — Surah Al-Qiyamah 75:26

അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും

Verse 27 — Surah Al-Qiyamah 75:27

മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും

Verse 28 — Surah Al-Qiyamah 75:28

അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും

Verse 29 — Surah Al-Qiyamah 75:29

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍

Verse 30 — Surah Al-Qiyamah 75:30

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌

Verse 31 — Surah Al-Qiyamah 75:31

എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല

Verse 32 — Surah Al-Qiyamah 75:32

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു

Verse 33 — Surah Al-Qiyamah 75:33

എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി

Verse 34 — Surah Al-Qiyamah 75:34

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ

Verse 35 — Surah Al-Qiyamah 75:35

വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ

Verse 36 — Surah Al-Qiyamah 75:36

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌

Verse 37 — Surah Al-Qiyamah 75:37

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ

Verse 38 — Surah Al-Qiyamah 75:38

പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു

Verse 39 — Surah Al-Qiyamah 75:39

അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി

Verse 40 — Surah Al-Qiyamah 75:40

അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ