Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 86 - At-Tariq
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah At-Tariq 86:1
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം
Verse 2 — Surah At-Tariq 86:2
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
Verse 3 — Surah At-Tariq 86:3
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്
Verse 4 — Surah At-Tariq 86:4
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല
Verse 5 — Surah At-Tariq 86:5
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്
Verse 6 — Surah At-Tariq 86:6
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
Verse 7 — Surah At-Tariq 86:7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു
Verse 8 — Surah At-Tariq 86:8
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു
Verse 9 — Surah At-Tariq 86:9
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
Verse 10 — Surah At-Tariq 86:10
അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല
Verse 11 — Surah At-Tariq 86:11
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
Verse 12 — Surah At-Tariq 86:12
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം
Verse 13 — Surah At-Tariq 86:13
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു
Verse 14 — Surah At-Tariq 86:14
ഇതു തമാശയല്ല
Verse 15 — Surah At-Tariq 86:15
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും
Verse 16 — Surah At-Tariq 86:16
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും
Verse 17 — Surah At-Tariq 86:17
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക