Back to LanguagesPrevious ChapterNext Chapter EnglishArabicUrduHindiTamilBengali
Malayalam - Chapter 97 - Al-Qadr
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 1 — Surah Al-Qadr 97:1
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു
Verse 2 — Surah Al-Qadr 97:2
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ
Verse 3 — Surah Al-Qadr 97:3
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു
Verse 4 — Surah Al-Qadr 97:4
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു
Verse 5 — Surah Al-Qadr 97:5
പ്രഭാതോദയം വരെ അത് സമാധാനമത്രെ