Back to Languages

Malayalam - Chapter 77 - Al-Mursalat

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Mursalat 77:1

തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം

Verse 2 — Surah Al-Mursalat 77:2

പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം

Verse 3 — Surah Al-Mursalat 77:3

പരക്കെപരത്തുന്നവ സത്യം

Verse 4 — Surah Al-Mursalat 77:4

പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം

Verse 5 — Surah Al-Mursalat 77:5

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം

Verse 6 — Surah Al-Mursalat 77:6

ഒഴികഴിവായോ, താക്കീതായോ

Verse 7 — Surah Al-Mursalat 77:7

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും

Verse 8 — Surah Al-Mursalat 77:8

നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും

Verse 9 — Surah Al-Mursalat 77:9

ആകാശം പിളര്‍ന്ന് പോവുകയും

Verse 10 — Surah Al-Mursalat 77:10

പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും

Verse 11 — Surah Al-Mursalat 77:11

ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍

Verse 12 — Surah Al-Mursalat 77:12

ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്

Verse 13 — Surah Al-Mursalat 77:13

വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്

Verse 14 — Surah Al-Mursalat 77:14

വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം

Verse 15 — Surah Al-Mursalat 77:15

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 16 — Surah Al-Mursalat 77:16

മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ

Verse 17 — Surah Al-Mursalat 77:17

അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും

Verse 18 — Surah Al-Mursalat 77:18

കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക

Verse 19 — Surah Al-Mursalat 77:19

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 20 — Surah Al-Mursalat 77:20

നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്

Verse 21 — Surah Al-Mursalat 77:21

എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു

Verse 22 — Surah Al-Mursalat 77:22

ഒരു നിശ്ചിത അവധി വരെ

Verse 23 — Surah Al-Mursalat 77:23

അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍

Verse 24 — Surah Al-Mursalat 77:24

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 25 — Surah Al-Mursalat 77:25

ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ

Verse 26 — Surah Al-Mursalat 77:26

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും

Verse 27 — Surah Al-Mursalat 77:27

ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി

Verse 28 — Surah Al-Mursalat 77:28

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 29 — Surah Al-Mursalat 77:29

അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക

Verse 30 — Surah Al-Mursalat 77:30

മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക

Verse 31 — Surah Al-Mursalat 77:31

അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല

Verse 32 — Surah Al-Mursalat 77:32

അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും

Verse 33 — Surah Al-Mursalat 77:33

അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും

Verse 34 — Surah Al-Mursalat 77:34

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 35 — Surah Al-Mursalat 77:35

അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്

Verse 36 — Surah Al-Mursalat 77:36

എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല

Verse 37 — Surah Al-Mursalat 77:37

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 38 — Surah Al-Mursalat 77:38

വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു

Verse 39 — Surah Al-Mursalat 77:39

നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക

Verse 40 — Surah Al-Mursalat 77:40

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 41 — Surah Al-Mursalat 77:41

ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും

Verse 42 — Surah Al-Mursalat 77:42

അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും

Verse 43 — Surah Al-Mursalat 77:43

അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്

Verse 44 — Surah Al-Mursalat 77:44

ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക

Verse 45 — Surah Al-Mursalat 77:45

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 46 — Surah Al-Mursalat 77:46

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച

Verse 47 — Surah Al-Mursalat 77:47

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 48 — Surah Al-Mursalat 77:48

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല

Verse 49 — Surah Al-Mursalat 77:49

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

Verse 50 — Surah Al-Mursalat 77:50

ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക