Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 77 - Al-Mursalat
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Mursalat 77:1
തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം
Verse 2 — Surah Al-Mursalat 77:2
പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം
Verse 3 — Surah Al-Mursalat 77:3
പരക്കെപരത്തുന്നവ സത്യം
Verse 4 — Surah Al-Mursalat 77:4
പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം
Verse 5 — Surah Al-Mursalat 77:5
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം
Verse 6 — Surah Al-Mursalat 77:6
ഒഴികഴിവായോ, താക്കീതായോ
Verse 7 — Surah Al-Mursalat 77:7
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും
Verse 8 — Surah Al-Mursalat 77:8
നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും
Verse 9 — Surah Al-Mursalat 77:9
ആകാശം പിളര്‍ന്ന് പോവുകയും
Verse 10 — Surah Al-Mursalat 77:10
പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും
Verse 11 — Surah Al-Mursalat 77:11
ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍
Verse 12 — Surah Al-Mursalat 77:12
ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
Verse 13 — Surah Al-Mursalat 77:13
വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്
Verse 14 — Surah Al-Mursalat 77:14
വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം
Verse 15 — Surah Al-Mursalat 77:15
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 16 — Surah Al-Mursalat 77:16
മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ
Verse 17 — Surah Al-Mursalat 77:17
അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും
Verse 18 — Surah Al-Mursalat 77:18
കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക
Verse 19 — Surah Al-Mursalat 77:19
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 20 — Surah Al-Mursalat 77:20
നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്
Verse 21 — Surah Al-Mursalat 77:21
എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു
Verse 22 — Surah Al-Mursalat 77:22
ഒരു നിശ്ചിത അവധി വരെ
Verse 23 — Surah Al-Mursalat 77:23
അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍
Verse 24 — Surah Al-Mursalat 77:24
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 25 — Surah Al-Mursalat 77:25
ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ
Verse 26 — Surah Al-Mursalat 77:26
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും
Verse 27 — Surah Al-Mursalat 77:27
ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര് നല്കി
Verse 28 — Surah Al-Mursalat 77:28
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 29 — Surah Al-Mursalat 77:29
അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക
Verse 30 — Surah Al-Mursalat 77:30
മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക
Verse 31 — Surah Al-Mursalat 77:31
അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്കുന്നതുമല്ല
Verse 32 — Surah Al-Mursalat 77:32
അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും
Verse 33 — Surah Al-Mursalat 77:33
അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും
Verse 34 — Surah Al-Mursalat 77:34
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 35 — Surah Al-Mursalat 77:35
അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്
Verse 36 — Surah Al-Mursalat 77:36
എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല
Verse 37 — Surah Al-Mursalat 77:37
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 38 — Surah Al-Mursalat 77:38
വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു
Verse 39 — Surah Al-Mursalat 77:39
നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക
Verse 40 — Surah Al-Mursalat 77:40
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 41 — Surah Al-Mursalat 77:41
ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും
Verse 42 — Surah Al-Mursalat 77:42
അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും
Verse 43 — Surah Al-Mursalat 77:43
അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്
Verse 44 — Surah Al-Mursalat 77:44
ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക
Verse 45 — Surah Al-Mursalat 77:45
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 46 — Surah Al-Mursalat 77:46
അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച
Verse 47 — Surah Al-Mursalat 77:47
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 48 — Surah Al-Mursalat 77:48
അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്പിച്ചാല് അവര്‍ കുമ്പിടുന്നില്ല
Verse 49 — Surah Al-Mursalat 77:49
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
Verse 50 — Surah Al-Mursalat 77:50
ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക