Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 79 - An-Naziat
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah An-Naziat 79:1
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം
Verse 2 — Surah An-Naziat 79:2
സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം
Verse 3 — Surah An-Naziat 79:3
ശക്തിയായി നീന്തുന്നവ സത്യം
Verse 4 — Surah An-Naziat 79:4
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം
Verse 5 — Surah An-Naziat 79:5
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം
Verse 6 — Surah An-Naziat 79:6
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം
Verse 7 — Surah An-Naziat 79:7
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും
Verse 8 — Surah An-Naziat 79:8
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും
Verse 9 — Surah An-Naziat 79:9
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും
Verse 10 — Surah An-Naziat 79:10
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ
Verse 11 — Surah An-Naziat 79:11
നാം നുരുമ്പിയ എല്ലുകളായ ശേഷവും?”
Verse 12 — Surah An-Naziat 79:12
അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”
Verse 13 — Surah An-Naziat 79:13
എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും
Verse 14 — Surah An-Naziat 79:14
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും
Verse 15 — Surah An-Naziat 79:15
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ
Verse 16 — Surah An-Naziat 79:16
വിശുദ്ധമായ ത്വുവാ താഴ്വരയില് വെച്ച് തന്റെ നാഥന് അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്ക്കുക
Verse 17 — Surah An-Naziat 79:17
നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന് അതിക്രമിയായിരിക്കുന്നു
Verse 18 — Surah An-Naziat 79:18
എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ
Verse 19 — Surah An-Naziat 79:19
“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”
Verse 20 — Surah An-Naziat 79:20
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു
Verse 21 — Surah An-Naziat 79:21
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു
Verse 22 — Surah An-Naziat 79:22
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു
Verse 23 — Surah An-Naziat 79:23
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു
Verse 24 — Surah An-Naziat 79:24
അവന് പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്
Verse 25 — Surah An-Naziat 79:25
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍
Verse 26 — Surah An-Naziat 79:26
നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്
Verse 27 — Surah An-Naziat 79:27
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന് അതുണ്ടാക്കി
Verse 28 — Surah An-Naziat 79:28
അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു
Verse 29 — Surah An-Naziat 79:29
അതിലെ രാവിനെ അവന് ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു
Verse 30 — Surah An-Naziat 79:30
അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി
Verse 31 — Surah An-Naziat 79:31
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു
Verse 32 — Surah An-Naziat 79:32
മലകളെ ഉറപ്പിച്ചു നിര്‍ത്തി
Verse 33 — Surah An-Naziat 79:33
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി
Verse 34 — Surah An-Naziat 79:34
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍
Verse 35 — Surah An-Naziat 79:35
മനുഷ്യന് താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം
Verse 36 — Surah An-Naziat 79:36
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്
Verse 37 — Surah An-Naziat 79:37
അപ്പോള്‍; ആര് അതിക്രമം കാണിക്കുകയും
Verse 38 — Surah An-Naziat 79:38
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
Verse 39 — Surah An-Naziat 79:39
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച
Verse 40 — Surah An-Naziat 79:40
എന്നാല്‍ ആര് തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ
Verse 41 — Surah An-Naziat 79:41
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്
Verse 42 — Surah An-Naziat 79:42
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്
Verse 43 — Surah An-Naziat 79:43
നീ അതേക്കുറിച്ച് എന്തുപറയാനാണ്
Verse 44 — Surah An-Naziat 79:44
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ
Verse 45 — Surah An-Naziat 79:45
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം
Verse 46 — Surah An-Naziat 79:46
അതിനെ അവര്‍ കാണും നാള്, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും