Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 84 - Al-Inshiqaq
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Inshiqaq 84:1
ആകാശം പൊട്ടിപ്പിളരുമ്പോള്‍
Verse 2 — Surah Al-Inshiqaq 84:2
അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ
Verse 3 — Surah Al-Inshiqaq 84:3
ഭൂമി പരത്തപ്പെടുമ്പോള്‍
Verse 4 — Surah Al-Inshiqaq 84:4
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും
Verse 5 — Surah Al-Inshiqaq 84:5
അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ
Verse 6 — Surah Al-Inshiqaq 84:6
അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും
Verse 7 — Surah Al-Inshiqaq 84:7
എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ
Verse 8 — Surah Al-Inshiqaq 84:8
അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ
Verse 9 — Surah Al-Inshiqaq 84:9
അവന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും
Verse 10 — Surah Al-Inshiqaq 84:10
എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ
Verse 11 — Surah Al-Inshiqaq 84:11
അവന് “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും
Verse 12 — Surah Al-Inshiqaq 84:12
ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും
Verse 13 — Surah Al-Inshiqaq 84:13
തീര്‍ച്ചയായും അവന് തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു
Verse 14 — Surah Al-Inshiqaq 84:14
താന്‍ മടങ്ങിവരില്ലെന്നാണ് അവന് കരുതിയത്
Verse 15 — Surah Al-Inshiqaq 84:15
എന്നാല്‍ ഉറപ്പായും അവന്റെ നാഥന് അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു
Verse 16 — Surah Al-Inshiqaq 84:16
ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്
Verse 17 — Surah Al-Inshiqaq 84:17
രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും
Verse 18 — Surah Al-Inshiqaq 84:18
ചന്ദ്രന് സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍
Verse 19 — Surah Al-Inshiqaq 84:19
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും
Verse 20 — Surah Al-Inshiqaq 84:20
എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ
Verse 21 — Surah Al-Inshiqaq 84:21
ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല
Verse 22 — Surah Al-Inshiqaq 84:22
എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്
Verse 23 — Surah Al-Inshiqaq 84:23
അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
Verse 24 — Surah Al-Inshiqaq 84:24
അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക
Verse 25 — Surah Al-Inshiqaq 84:25
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്