Back to Languages

Malayalam - Chapter 84 - Al-Inshiqaq

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Inshiqaq 84:1

ആകാശം പൊട്ടിപ്പിളരുമ്പോള്‍

Verse 2 — Surah Al-Inshiqaq 84:2

അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ

Verse 3 — Surah Al-Inshiqaq 84:3

ഭൂമി പരത്തപ്പെടുമ്പോള്‍

Verse 4 — Surah Al-Inshiqaq 84:4

അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും

Verse 5 — Surah Al-Inshiqaq 84:5

അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ

Verse 6 — Surah Al-Inshiqaq 84:6

അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും

Verse 7 — Surah Al-Inshiqaq 84:7

എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ

Verse 8 — Surah Al-Inshiqaq 84:8

അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ

Verse 9 — Surah Al-Inshiqaq 84:9

അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും

Verse 10 — Surah Al-Inshiqaq 84:10

എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ

Verse 11 — Surah Al-Inshiqaq 84:11

അവന്‍ “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും

Verse 12 — Surah Al-Inshiqaq 84:12

ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും

Verse 13 — Surah Al-Inshiqaq 84:13

തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു

Verse 14 — Surah Al-Inshiqaq 84:14

താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്

Verse 15 — Surah Al-Inshiqaq 84:15

എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു

Verse 16 — Surah Al-Inshiqaq 84:16

ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്

Verse 17 — Surah Al-Inshiqaq 84:17

രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും

Verse 18 — Surah Al-Inshiqaq 84:18

ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍

Verse 19 — Surah Al-Inshiqaq 84:19

നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും

Verse 20 — Surah Al-Inshiqaq 84:20

എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ

Verse 21 — Surah Al-Inshiqaq 84:21

ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല

Verse 22 — Surah Al-Inshiqaq 84:22

എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്

Verse 23 — Surah Al-Inshiqaq 84:23

അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു

Verse 24 — Surah Al-Inshiqaq 84:24

അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക

Verse 25 — Surah Al-Inshiqaq 84:25

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്