Back to Languages

Malayalam - Chapter 89 - Al-Fajr

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Fajr 89:1

പ്രഭാതം സാക്ഷി

Verse 2 — Surah Al-Fajr 89:2

പത്തു രാവുകള്‍ സാക്ഷി

Verse 3 — Surah Al-Fajr 89:3

ഇരട്ടയും ഒറ്റയും സാക്ഷി

Verse 4 — Surah Al-Fajr 89:4

രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ

Verse 5 — Surah Al-Fajr 89:5

കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ

Verse 6 — Surah Al-Fajr 89:6

ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ

Verse 7 — Surah Al-Fajr 89:7

ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ

Verse 8 — Surah Al-Fajr 89:8

അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല

Verse 9 — Surah Al-Fajr 89:9

താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും

Verse 10 — Surah Al-Fajr 89:10

ആണികളുടെ ആളായ ഫറവോനെയും

Verse 11 — Surah Al-Fajr 89:11

അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു

Verse 12 — Surah Al-Fajr 89:12

അവരവിടെ കുഴപ്പം പെരുപ്പിച്ചു

Verse 13 — Surah Al-Fajr 89:13

അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു

Verse 14 — Surah Al-Fajr 89:14

നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച

Verse 15 — Surah Al-Fajr 89:15

എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.”

Verse 16 — Surah Al-Fajr 89:16

എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: “എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.”

Verse 17 — Surah Al-Fajr 89:17

കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല

Verse 18 — Surah Al-Fajr 89:18

അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല

Verse 19 — Surah Al-Fajr 89:19

പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു

Verse 20 — Surah Al-Fajr 89:20

ധനത്തെ നിങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നു

Verse 21 — Surah Al-Fajr 89:21

അതല്ല; ഭൂമിയാകെ ഇടിച്ചു നിരപ്പാക്കുകയും

Verse 22 — Surah Al-Fajr 89:22

നിന്റെ നാഥനും അണിയണിയായി മലക്കുകളും വരികയും

Verse 23 — Surah Al-Fajr 89:23

അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്‍മ വന്നിട്ടെന്തു കാര്യം

Verse 24 — Surah Al-Fajr 89:24

അവന്‍ പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍

Verse 25 — Surah Al-Fajr 89:25

അന്നാളില്‍ അല്ലാഹു ശിക്ഷിക്കും വിധം മറ്റാരും ശിക്ഷിക്കുകയില്ല

Verse 26 — Surah Al-Fajr 89:26

അവന്‍ പിടിച്ചുകെട്ടുംപോലെ മറ്റാരും പിടിച്ചുകെട്ടുകയുമില്ല

Verse 27 — Surah Al-Fajr 89:27

അല്ലയോ ശാന്തി നേടിയ ആത്മാവേ

Verse 28 — Surah Al-Fajr 89:28

നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക

Verse 29 — Surah Al-Fajr 89:29

അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക

Verse 30 — Surah Al-Fajr 89:30

എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക