Back to Languages

Malayalam - Chapter 90 - Al-Balad

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Al-Balad 90:1

അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി

Verse 2 — Surah Al-Balad 90:2

നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ

Verse 3 — Surah Al-Balad 90:3

ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി

Verse 4 — Surah Al-Balad 90:4

നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്

Verse 5 — Surah Al-Balad 90:5

തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്

Verse 6 — Surah Al-Balad 90:6

അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്

Verse 7 — Surah Al-Balad 90:7

അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്

Verse 8 — Surah Al-Balad 90:8

അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ

Verse 9 — Surah Al-Balad 90:9

നാവും ചുണ്ടിണകളും

Verse 10 — Surah Al-Balad 90:10

തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ

Verse 11 — Surah Al-Balad 90:11

എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല

Verse 12 — Surah Al-Balad 90:12

മലമ്പാത എന്തെന്ന് നിനക്കെന്തറിയാം

Verse 13 — Surah Al-Balad 90:13

അത് അടിമയുടെ മോചനമാണ്

Verse 14 — Surah Al-Balad 90:14

അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം

Verse 15 — Surah Al-Balad 90:15

അടുത്ത ബന്ധുവായ അനാഥയ്ക്ക്

Verse 16 — Surah Al-Balad 90:16

അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്

Verse 17 — Surah Al-Balad 90:17

പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്

Verse 18 — Surah Al-Balad 90:18

അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍

Verse 19 — Surah Al-Balad 90:19

നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും

Verse 20 — Surah Al-Balad 90:20

അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്