Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 90 - Al-Balad
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Balad 90:1
അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി
Verse 2 — Surah Al-Balad 90:2
നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ
Verse 3 — Surah Al-Balad 90:3
ജനയിതാവും അവന് ജന്മമേകിയതും സാക്ഷി
Verse 4 — Surah Al-Balad 90:4
നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ളേശമനുഭവിക്കുന്നവനായാണ്
Verse 5 — Surah Al-Balad 90:5
തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന് കരുതുന്നത്
Verse 6 — Surah Al-Balad 90:6
അവന് അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്
Verse 7 — Surah Al-Balad 90:7
അവന് കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്
Verse 8 — Surah Al-Balad 90:8
അവനു നാം കണ്ണിണകള്‍ നല്കിയില്ലേ
Verse 9 — Surah Al-Balad 90:9
നാവും ചുണ്ടിണകളും
Verse 10 — Surah Al-Balad 90:10
തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ
Verse 11 — Surah Al-Balad 90:11
എന്നിട്ടും അവന് മലമ്പാത താണ്ടിക്കടന്നില്ല
Verse 12 — Surah Al-Balad 90:12
മലമ്പാത എന്തെന്ന് നിനക്കെന്തറിയാം
Verse 13 — Surah Al-Balad 90:13
അത് അടിമയുടെ മോചനമാണ്
Verse 14 — Surah Al-Balad 90:14
അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം
Verse 15 — Surah Al-Balad 90:15
അടുത്ത ബന്ധുവായ അനാഥയ്ക്ക്
Verse 16 — Surah Al-Balad 90:16
അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്
Verse 17 — Surah Al-Balad 90:17
പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്
Verse 18 — Surah Al-Balad 90:18
അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍
Verse 19 — Surah Al-Balad 90:19
നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും
Verse 20 — Surah Al-Balad 90:20
അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്