Back to LanguagesPrevious ChapterNext Chapter
Malayalam - Chapter 89 - Al-Fajr
Translation by Muhammad Karakunnu And Vanidas Elayavoor — Permalink
Verse 1 — Surah Al-Fajr 89:1
പ്രഭാതം സാക്ഷി
Verse 2 — Surah Al-Fajr 89:2
പത്തു രാവുകള്‍ സാക്ഷി
Verse 3 — Surah Al-Fajr 89:3
ഇരട്ടയും ഒറ്റയും സാക്ഷി
Verse 4 — Surah Al-Fajr 89:4
രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ
Verse 5 — Surah Al-Fajr 89:5
കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ
Verse 6 — Surah Al-Fajr 89:6
ആദ് ജനതയെ നിന്റെ നാഥന് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ
Verse 7 — Surah Al-Fajr 89:7
ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ
Verse 8 — Surah Al-Fajr 89:8
അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല
Verse 9 — Surah Al-Fajr 89:9
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും
Verse 10 — Surah Al-Fajr 89:10
ആണികളുടെ ആളായ ഫറവോനെയും
Verse 11 — Surah Al-Fajr 89:11
അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു
Verse 12 — Surah Al-Fajr 89:12
അവരവിടെ കുഴപ്പം പെരുപ്പിച്ചു
Verse 13 — Surah Al-Fajr 89:13
അപ്പോള്‍ നിന്റെ നാഥന് അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു
Verse 14 — Surah Al-Fajr 89:14
നിന്റെ നാഥന് പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച
Verse 15 — Surah Al-Fajr 89:15
എന്നാല്‍ മനുഷ്യനെ അവന്റെ നാഥന് പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന് പറയും: “എന്റെ നാഥന് എന്നെ ആദരിച്ചിരിക്കുന്നു.”
Verse 16 — Surah Al-Fajr 89:16
എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന് പറയും: “എന്റെ നാഥന് എന്നെ നിന്ദിച്ചിരിക്കുന്നു.”
Verse 17 — Surah Al-Fajr 89:17
കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല
Verse 18 — Surah Al-Fajr 89:18
അഗതിക്ക് അന്നം നല്കാന് പ്രേരിപ്പിക്കുന്നുമില്ല
Verse 19 — Surah Al-Fajr 89:19
പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു
Verse 20 — Surah Al-Fajr 89:20
ധനത്തെ നിങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നു
Verse 21 — Surah Al-Fajr 89:21
അതല്ല; ഭൂമിയാകെ ഇടിച്ചു നിരപ്പാക്കുകയും
Verse 22 — Surah Al-Fajr 89:22
നിന്റെ നാഥനും അണിയണിയായി മലക്കുകളും വരികയും
Verse 23 — Surah Al-Fajr 89:23
അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്മ വന്നിട്ടെന്തു കാര്യം
Verse 24 — Surah Al-Fajr 89:24
അവന് പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍
Verse 25 — Surah Al-Fajr 89:25
അന്നാളില്‍ അല്ലാഹു ശിക്ഷിക്കും വിധം മറ്റാരും ശിക്ഷിക്കുകയില്ല
Verse 26 — Surah Al-Fajr 89:26
അവന് പിടിച്ചുകെട്ടുംപോലെ മറ്റാരും പിടിച്ചുകെട്ടുകയുമില്ല
Verse 27 — Surah Al-Fajr 89:27
അല്ലയോ ശാന്തി നേടിയ ആത്മാവേ
Verse 28 — Surah Al-Fajr 89:28
നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക
Verse 29 — Surah Al-Fajr 89:29
അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക
Verse 30 — Surah Al-Fajr 89:30
എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക