Back to Languages

Malayalam - Chapter 91 - Ash-Shams

Translation by Muhammad Karakunnu And Vanidas Elayavoor — Permalink

Verse 1 — Surah Ash-Shams 91:1

സൂര്യനും അതിന്റെ ശോഭയും സാക്ഷി

Verse 2 — Surah Ash-Shams 91:2

ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍

Verse 3 — Surah Ash-Shams 91:3

പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍

Verse 4 — Surah Ash-Shams 91:4

രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍

Verse 5 — Surah Ash-Shams 91:5

ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി

Verse 6 — Surah Ash-Shams 91:6

ഭൂമിയും അതിനെ പരത്തിയതും സാക്ഷി

Verse 7 — Surah Ash-Shams 91:7

ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി

Verse 8 — Surah Ash-Shams 91:8

അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും

Verse 9 — Surah Ash-Shams 91:9

തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു

Verse 10 — Surah Ash-Shams 91:10

അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു

Verse 11 — Surah Ash-Shams 91:11

ഥമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു

Verse 12 — Surah Ash-Shams 91:12

അവരിലെ പരമ ദുഷ്ടന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍

Verse 13 — Surah Ash-Shams 91:13

ദൈവദൂതന്‍ അവരോട് പറഞ്ഞു: “ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം 1 തടയാതിരിക്കുക.”

Verse 14 — Surah Ash-Shams 91:14

അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്‍ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു

Verse 15 — Surah Ash-Shams 91:15

ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല